15

444 64 40
                                    

ഹരി നീയെന്താ പറഞ്ഞത്

അതെ അങ്ങുന്നെ നന്ദിനി നിങ്ങൾ കരുതുന്ന പോലെ ശിവപുരവുമായി ബന്ധമില്ലാത്ത കുട്ടിയല്ല

ഉറച്ച കണ്ണുകളോടെ അവൻ മേപ്പാടനെയും ഭട്ടതിരിയേയും നോക്കി

ഹരി.... നീയൊന്ന് തെളിച്ച് പറ

ഭട്ടതിരിയുടെ കണ്ണിലെ ഭയം വ്യക്തമായിരുന്നു

ഹരി ദീർഘ നിശ്വാസത്തോടെ ഇരുവരേയും നോക്കി

അവളെന്റെ ഗംഗയുടെ മകളാ ..... ഗംഗയുടേയും ജഗന്റേയും ഒരേ ഒരു മകൾ .... ചന്ദ്രമുഖിക്ക് ശേഷം മാണിക്കശ്ശേരിയിൽ ജനിച്ച ഒരേ ഒരു പെൺകുട്ടി...

★★★★★★★★★★★★★★★★★★★★

എന്റെ മഹാദേവ ....

മേപ്പാടൻ തന്റെ നെഞ്ചിൽ കൈവച്ചു കൊണ്ട് ആൽത്തറയിലിരുന്നു

പ്രശ്നത്തിൽ കണ്ടിരുന്ന കാർത്തിക നക്ഷത്രത്തിൽ ജനിച്ച പെൺകുഞ്ഞ് നന്ദിനിയാണ് ..... ചന്ദ്രമുഖിയുടെ ആഗ്രഹം നിറവേറ്റാൻ ജനിച്ചവൾ ....  നന്ദു ഇങ്ങോട്ട് വരണമെന്ന് വാശി പിടിച്ചപ്പോൾ ഗംഗയും ജഗനും തടയാൻ ശ്രമിച്ചതാണ് പക്ഷെ നടന്നില്ല .... അവർ സമ്മതിച്ചില്ലെങ്കിൽ അവൾ തനിയെ ഇവിടേക്ക് വരും .... ഞാൻ ഉള്ളത് കൊണ്ട് മാത്രാ അവർ ധൈര്യത്തോടെ അവളെ ഇവിടേക്ക് വിട്ടത് ..... പക്ഷെ അതൊരു വലിയ തെറ്റായെന്ന് ഇപ്പോ തോന്നാ.... അവളൊരിക്കലും ശിവപുരത്ത് വരരുതായിരുന്നു.....

പക്ഷെ ഗംഗയും ജഗനും .....

മരിച്ചിട്ടില്ല ....

ഭട്ടതിരിയുടെ അവശ്വസിനീയമായ കണ്ണുകൾ ഹരിയിലുടക്കി

ഗംഗയും ജഗനും ജീവനോടെയുണ്ട്

എ...എങ്ങനെ നീയൊന്ന് തെളിച്ച് പറ ഹരി

മ്.... അന്ന് വലിയാട്ട് പൂരത്തിന് അച്ഛൻ ഗംഗയുടേയും ജഗന്റേയും ബന്ധം കയ്യോടെ പൊക്കിയപ്പോൾ കൊട്ടാരത്തിലും മാണിക്കാശ്ശേരിയിലും ഒരു കോളിളക്കം തന്നെ ഉണ്ടായി ..... ഈ ബന്ധം നടക്കില്ലാന്ന് രണ്ട് കുടുംബക്കാരും ജീവൻ പോയാലും സമ്മതിക്കില്ലാന്ന് ഉറപ്പിച്ച് പറഞ്ഞത് നിങ്ങൾക്ക് ഓർമ്മയുണ്ടാവോലോ

പാരിജാതം 💕 VhopeWhere stories live. Discover now