12

344 67 22
                                    

അനശ്വരമായ ആ പ്രണയത്തിന്റെ പുനർജന്മത്തിനു വേണ്ടി തന്നാലായതു ചെയ്യാൻ ആ വയസ്സനായ മനുഷ്യൻ തയ്യാറായിരുന്നു .....ഒന്നല്ലെങ്കിലും ഇരുപത് വർഷങ്ങൾക്ക് മുൻപ് അവളെ നിലവറയിൽ മന്ത്രത്താഴിട്ട് ബന്ധിക്കുപ്പോൾ താൻ അവൾക്ക് നൽകിയ വാക്ക് പാലിക്കണ്ടെ.....

അയാൾ ഒരു പുഞ്ചിരിയോടെ തന്റെ മുറിയിലേക്ക് നടന്നു .....എല്ലാം ശുഭമായി തീരണേയെന്നുള്ള പ്രാർത്ഥനയായിരുന്നു ആ മനസ്സിൽ

**†***†***†***†***†***†***†***†***†**

കതകിലാരോ തട്ടുന്ന ശബ്ദം കേട്ടിട്ടാണ് ഹരി (Jackson) വാതിൽ തുറന്നത്

ഹരി: ആഹ് പ്രതാപേട്ടനോ വാ കേറ്
പ്രതാപ് (suga) : ആഹ്.... എന്ത് കോലമാട ഇത്
ഹരി: ഞാനിവിടെ ഒറ്റയ്ക്കല്ലെ അപ്പോ ഇതൊക്കെ മതി .... അല്ല ഏട്ടൻ ഇങ്ങോട്ട് വരണത് അച്ഛനറിയോ
പ്രതാപ് : മ്....നിന്നെ കൊട്ടാരത്തിലേക്ക് വിളിക്കാനാ ഞാൻ വന്നെ
ഹരി: എന്ത്😳
പ്രതാപ് : കണ്ണ് മിഴിക്കണ്ട .....നീ അങ്ങോട്ട് വാ
ഹരി: അച്ഛൻ....
പ്രതാപ് : അച്ഛനെ നീ പേടിക്കണ്ട .... പൂജ നടക്കുമ്പോ എല്ലാവരും അവിടെ വേണം .... നീ വാ അവിടെ ഞാനും ഏട്ടനും  ഇല്ലെ .... പിന്നെ നന്ദു മോൾക്ക് നിന്നെ കാണുമ്പോൾ സന്തോഷാവും
ഹരി: ഏട്ടാ..... തിരു മഹോത്സവത്തിന്റെ അന്ന് ഒരു മരണമുറപ്പാ .... ഇതൊക്കെ വേണോ എല്ലാം നിർത്തി വെച്ചുടെ
പ്രതാപ് : ചെയ്തതിന്റെ ഫലം അനുഭവിച്ചേ തീരൂ.... അവളുടെ പ്രതികാരം അടങ്ങട്ടെ .... എന്നാലെ ശിവപുരം കൊട്ടാരത്തിലെ സന്തതികൾക്ക് ശാന്തിയും സമാധാനവും ഉണ്ടാവൊള്ളു
ഹരി: ഏട്ടന് എല്ലാം അറിയാവുന്നതല്ലെ ... ഇത് വരെ വിശ്വസിച്ചതെല്ലാം കള്ളമായി തീരും
പ്രതാപ് : ആ ദുഷ്ടന്റെ മരണത്തോട് കൂടി എല്ലാ സത്യങ്ങളും പുറത്ത് വരും .... ഒന്നും മറച്ചു വച്ചിട്ട് കാര്യമില്ല

മനസ്സിലെ ഭാരം കൊണ്ടാണോ എന്നറിയില്ല ഹരി ആഞ്ഞൊന്ന് ശ്വസിച്ചു

പ്രതാപ് : നാളെ നീ കൊട്ടാരത്തിലേക്ക് വരണം .... തിരുമഹോത്സവം കഴിയുന്നവരെ നീയവിടെ വേണം
ഹരി: ഇതൊന്നും കാണാൻ എനിക്ക് വയ്യ .....എന്റെ നന്ദു മോള്
പ്രതാപ് : ഭട്ടതിരി പറഞ്ഞതേ എനിക്ക് നിന്നോടും പറയാനൊള്ളു..... വിധി നിർണയിച്ചു കഴിഞ്ഞിരിക്കുന്നു ഇനി അത് നടപ്പാകാൻ കാത്തിരിക്കാം

പാരിജാതം 💕 VhopeWhere stories live. Discover now