എള്ളണ്ണ നിറഞ്ഞ ഓട്ടുരുളിയുടെ മധ്യഭാഗത്തേക്ക് സഞ്ചരിക്കുന്ന ആ ദീപനാളം മേപ്പാടന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു ....
മേപ്പാടൻ : ചോരക്കളമൊരുക്കാതെ നീയടങ്ങില്ലാലെ ചന്ദ്രമുഖി ....
ആഞ്ഞു വീശിയ കാറ്റിൽ ഇളമുറയില്ലത്തിന്റെ പഴകിയ ജനാലകൾ ആടിയുലഞ്ഞു ..... മന്ത്രക്കളത്തിനുചുറ്റും ജ്വലിച്ച വിളക്കുകൾ നിലതെറ്റി താഴെ വീണുരുണ്ടു .... വീണ്ടുകീറിയ കുമ്പളങ്ങയിൽ നിന്നുമൊഴുകിയ രക്തം മേപ്പാടന്റെ ചോദ്യത്തെ ശരിവെക്കുന്നതായിരുന്നു .... ചോരയിറ്റുന്ന മനുഷ്യ മാംസം .....
മേപ്പാടൻ : ആരുടെ രക്തമാണ് നിനക്ക് വേണ്ടതെന്ന് പറഞ്ഞു കൂടെ ചന്ദ്രമുഖി ....
ഇനി എന്തറിഞ്ഞിട്ടും കാര്യമില്ല മേപ്പാടാ മരണം അത് ഞാൻ കുറിച്ചു കഴിഞ്ഞു.......
അവളുടെ മൃദുലമായ ശബ്ദം ഇളമുറ ഇല്ലത്തിന്റെ നാലു ദിക്കിലും അലയടിച്ചു .
നടന്നകലുന്ന അവളുടെ ചിലങ്കയുടെ ശബ്ദം അയാളുടെ ഓരോ രോമകൂപങ്ങളെയും വിറപ്പിച്ചു ....ശിവപുരം കൊട്ടാരം
മുത്തശ്ശൻ : ഭഗവാന്റെ തിരുമഹോത്സവം തുടങ്ങാൻ ഇനി അഞ്ച് ദിവസം കൂടിയൊള്ളു ...... അവരൊക്കെ എപ്പോഴാണാവോ എത്താ
പ്രതാപൻ : എല്ലാവരേയും അറിയിച്ചിട്ടുണ്ട് അച്ഛാ.... ഇളയച്ഛൻ മെറ്റെന്നാ എത്തുന്നാ അറിയിച്ചെ
മുത്തശ്ശൻ : വിശ്വനും പ്രഹ്ളാദനൊക്കെ ഉണ്ടാവോലെ
പ്രതാപൻ : വന്നല്ലെ പറ്റൂ .... മേപ്പാടൻ എല്ലാവരും നിർബന്ധായി ഉണ്ടാവണോന്നാ പറഞ്ഞെ
മുത്തശ്ശൻ : മ് ..... ശങ്കുണ്ണി .....
ശങ്കുണ്ണി: ഓ വല്യതമ്പ്രാ
മുത്തശ്ശൻ : എല്ലാർക്കും പ്രത്യേകം മുറിയൊരുക്കണം .... യാതൊരു കുറവും ഉണ്ടാകരുത്
ശങ്കുണ്ണി: ഒരുക്കാം ഒരു കുറവും ഉണ്ടാവില്ല വല്യ തമ്പുരാനെ
മുത്തശ്ശൻ : മ്.....
മഹേന്ദ്രൻ : അച്ഛാ .....
മുത്തശ്ശൻ: എന്താ മോനേ
മഹേന്ദ്രൻ : ഭട്ടതിരിപ്പാടിന്റെ ശിഷ്യൻ ഇപ്പോ തന്നെ വിളിച്ചിരുന്നു ....അവരിന്ന് തൃസന്ധ്യയ്ക്ക് മുന്നേ എത്തുമെന്ന്
പ്രതാപൻ : നാളെ രാവിലെ വരുമെന്നല്ലെ പറഞ്ഞെ
മഹേന്ദ്രൻ : മേപ്പാടൻ വിളിച്ചിരുന്നത്രെ എത്രയും പെട്ടെന്ന് ഇങ്ങോട്ടെത്തണമെന്ന് .... ഹോമത്തിനൊള്ള ഒരുക്കവും നടത്താൻ പറഞ്ഞിട്ടുണ്ട്
മുത്തശ്ശൻ : ഭഗവതി ....എന്തോ പ്രശ്നുണ്ടല്ലോ
പ്രതാപൻ : അച്ഛൻ ഭയപ്പെടാതെ അവരൊക്കെ വരുന്നില്ലെ പേടിക്കണ്ട
മുത്തശ്ശൻ : മ്.....
മഹേന്ദ്രൻ : ശങ്കുണ്ണിയേട്ടാ..... വൈകീട്ട് അവരെ കൂട്ടിക്കൊണ്ടുവരാൻ പോണം
ശങ്കുണ്ണി: ഞാൻ പൊക്കോളാം വല്യകുഞ്ഞെ
മഹേന്ദ്രൻ : മ്....
പ്രതാപ് : അച്ഛാ ....
മുത്തശ്ശൻ : എന്താടാ
പ്രതാപ് : ഹരിനെ വിളിക്കണ്ടെ?
മുത്തശ്ശൻ : എന്ന് എന്റെ ഗംഗ മോള് എന്നെ വിട്ട് പോയോ അന്ന് മുതൽ അവനെന്റെ മകനല്ല😡
പ്രതാപ് : പക്ഷെ അവനീ ശിവപുരം കൊട്ടാരത്തിലേതാവാതിരിക്കില്ലാലോ.അച്ഛൻ ആരോടാ ദേഷ്യം കാണിക്കണെ സ്വന്തം മകനോടോ ..... അച്ഛനിപ്പോ അവനാരുമല്ലായിരിക്കാം പക്ഷെ ഈ കയ്യിലെടുത്താ ഞാനവനെ വളർത്തിയത് .... ഗംഗയെ പോലെ അവനും എനിക്ക് പ്രീയപ്പെട്ടതാ
മഹേന്ദ്രൻ : ഇവൻ പറഞ്ഞതിലും കാര്യമില്ലെ അച്ഛാ ... ഹരി നമ്മടെ കുട്ടി തന്നെയല്ലെ ..... മേപ്പാടൻ പറഞ്ഞതാ ഈ കർമ്മത്തിൽ നിന്നും ആരെയും ഒഴിച്ച് നിർത്തരുതെന്ന്

YOU ARE READING
പാരിജാതം 💕 Vhope
Fanfictionമലയാളം ff (completed) ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships