🥀SOUL- To Their destination🥀8

197 43 33
                                    


🥀SOUL- journey to their destination🥀8

ദിവസങ്ങൾ ഓരോന്നും കടന്ന് പോയ്കൊണ്ടിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ദിവസങ്ങൾ ഓരോന്നും കടന്ന് പോയ്കൊണ്ടിരുന്നു.... സൂആനും നൂറും നൂബും ഇപ്പൊ ഒരുമിച്ചാണ് നടത്തം... സൂആന്റെ യും നൂബിന്റെയും കളിതമാശകൾ എല്ലാം നൂർ കണ്ട് ആസ്വദിക്കും.... യൂൺവോയും നൂറും തമ്മിൽ നല്ലൊരു ബന്ധം ഉടലെടുത്തു കഴിഞ്ഞിരുന്നു....  സഹോദരന്റെ സ്നേഹം ആരും അറിയാതെ യൂൺവോ അവൾക്ക് നൽകി... എന്നാൽ നൂബിൽ അതിത്തിരി കുശുമ്പ് ഉണർത്തി... അവളിൽ സങ്കടം ആണിപ്പോൾ... ഇവർ തന്റെ ദീ യെ അവളിൽ നിന്നും അകറ്റുമോ എന്നാ പേടി അവളിൽ ഉടലെടുത്തു കഴിഞ്ഞു.....

ടേയും നൂറും സംസാരിക്കുമെങ്കിലും മറ്റുള്ളവരെ പോലെ അവർ അടുത്തിട്ടില്ല... അവനിൽ അവൾ യൂൺവോ യോട് അടുക്കുന്നത് നീരസം ഉളവാക്കി


നമ്ജൂണിനും ടേ അവളോട് അടുക്കരുത് എന്ന് തന്നെയാണ് ആഗ്രഹം.. പക്ഷെ അവന്റെയുള്ളിൽ യൂൺവോ അവളോട് അടിക്കുന്നതിനു എതിരില്ലായിരുന്നു.... പക്ഷെ അവൻ സത്യം അവളെ അറിയിക്കുമോ എന്ന  പേടിയാണ്...... നമ്ജൂണിന്റെ ഉള്ളിൽ അവർ കൊട്ടാരത്തിൽ എത്തിയാൽ നൂർ സത്യമാരിയുമെന്നറിയാം എന്നാൽ  ടേ ഒരിക്കലും അവൾ നൂർ ആണെന്ന് അറിയരുത് അറിഞ്ഞാൽ സങ്കടപെടാൻ പോകുന്നത് സൂആൻ ആകുമെന്ന് നമ്ജൂണിന് അറിയാം....


ജെയോങ് ഇപ്പോൾ നൂരിന്റെ അടുത്ത  സുഹൃത് ആണ്... ഇരുവരുടെയും ഇടയിൽ  നൂർ അവളാണെന്നും ജെയോങ് ടേയുടെ ഭടൻ സുഹൃത്ത് ആണെന്നുള്ള സത്യങ്ങളും ഒഴിച്ച്   ഇരുവർക്കുമിടയിൽ ഒന്നും അറിയാത്തതില്ല... ഓരോ ദിവസം കടന്ന് പോകുമ്പോഴും നൂരിനോടുള്ള ജെയോങ് ന്റെ പ്രണയം കൂടി കൂടി വന്നു...


നമ്ജൂൺ നൂറിൽ നിന്നും ചെറുതായി ഒന്ന് അകന്നു... എന്നാൽ യൂൺവോ അടുത്തു.... നമ്ജൂണിന് അവളെ നെഞ്ചോട് ചേർക്കണം എന്നുണ്ട് പക്ഷെ താൻ അവളെ നെഞ്ചോട് ചേർത്തുകഴിഞ്ഞാൽ അവളെ സ്നേഹിച്ചുകഴിഞ്ഞാൽ അവളുടെ സങ്കടങ്ങൾ കേട്ടു കഴിഞ്ഞാൽ ചിലപ്പോൾ ടേയെയും നൂരിനെയും അകറ്റാൻ അവനെ കൊണ്ട് ആകില്ല... അത്കൊണ്ട് തന്നെ അവരെ അവൻ ഒരുമിപ്പിച്ചേക്കാം അപ്പോൾ സങ്കടപെടുന്നത് തകർന്നു പോകുന്നത് തന്റെ അനിയത്തി തന്റെ പ്രിയപ്പെട്ട സൂആൻ ആകും....


"🥀SOUL- A HISTORICAL LOVE STORY(cmpltd)Where stories live. Discover now