CHAPTER 1

1K 99 16
                                    

ഇപ്പോൾ പുലർച്ചെ 6.00 am. സൂര്യന്റെ രക്ഷമികൾ ഭൂമിയെ തലോടാൻ വന്നു. അതിന്റെ സന്തോഷത്തെ വിളിച്ചു അറിയിച്ചു കൊണ്ട് പക്ഷികളുടെ കള കള മായ ശബ്ദങ്ങൾ കേൾക്കാം. അതിനോട് ഒപ്പം നമ്മുടെ ചിറയ്ക്കൽ വീട്ടിൽ ഒരു മധുരമായ ശബ്ദവും അതു കേട്ടു ഏറ്റുപാടുന്ന കുട്ടികളുടെ ശബ്ദവും അവിടെ നിന്നും നമ്മൾക്ക് കേൾക്കാം.

മാധവേട്ടൻ തന്റെ പ്രിയ പത്നിയുടെ സ്വരം ഒരു പുഞ്ചിരിയോടെ ആസ്വദിച്ചു കൊണ്ട് തന്റെ കയ്യിലെ ചായ കപ്പിലെ ചൂട് ചായ ഊതി ഊതി കുടിച്ചു കൊണ്ട് sitout ലെ ചാരുകസേരയിൽ ഇരിക്കുകയാണ്.

മാധവേട്ടൻ ഏറ്റവും കൂടുതൽ relax ആകുന്നതും തന്റെ വിഷമങ്ങളും stress മൊക്കെ മറക്കാൻ സഹായിക്കുന്നത് അദേഹത്തിന്റെ പത്നിയുടെ ഈ ശബ്ദം ആണ്.

തന്റെ കയ്യിൽ ഇപ്പോൾ കാലി ആയ ചായ കപ്പ് തന്റെ മുൻപിൽ ഉള്ള tea table ൽ വെച്ചു ചാരുകസേരയിലേക്ക് കണ്ണ് അടച്ചു ചാഞ്ഞു കിടുക്കുകയാണ്. ഇപ്പോഴും ആ പുഞ്ചിരി ആ ചുണ്ടിൽ നിന്നും മാഞ്ഞില്ല.

പക്ഷെ ആ ചിരി അധികം നേരം മാധവേട്ടന്റെ ചുണ്ടിൽ നിൽക്കാൻ സമ്മതിച്ചില്ല മറ്റൊരാൾ.

"Oii മാധവൻ നായരേ ... ഉറക്കം വരുന്നുണ്ടെങ്കിൽ റൂമിൽ പോയി കിടന്നു ഉറങ്ങ് അല്ലാതെ ചാരു കസേരയിലെ ഇരുന്നു ഉറങ്ങാതെ. "

"Oh നീ ആയിരുന്നോ... അല്ല നിന്റെ jogging ഇത്ര പെട്ടന്ന് കഴിഞ്ഞോ.. നീ എന്തിനാ ഇത്രെയും നേരത്തെ എത്തിയത്.."

"നേരത്തെയോ.... സമയം 7.15 ആയി.എന്നും 7.00 ക്ക് വരുന്ന ഞാൻ ഇന്ന് late ആയി.. ആ എന്നോട് ഇതു ചോദിക്കുന്നത്."

" oh 7.00 ആയോ സമയം എന്ത്‌ പെട്ടന്നാണ് പോയത്.. ഞാൻ അറിഞ്ഞതെ ഇല്ല.. "

" എങ്ങനെ അറിയാന എപ്പോഴും എന്റെ അമ്മേനെ പറ്റി അല്ലെ ഓർത്തോണ്ടിരിക്കുന്നത്.. ഞാൻ പലവട്ടം നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്റെ അമ്മേനെ നോക്കല്ല് എന്ന്. നിങ്ങൾക്ക് നാണമുണ്ടോ മനുഷ്യ എന്റെ അമ്മേനെ ഇങ്ങനെ വായി നോക്കാൻ.. വളരെ മ്ലേച്ഛം.. " ഇങ്ങനെ പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് ഓടി. തൊട്ട് പുറകെ അവനെ അടിക്കാൻ വേണ്ടി മാധവേട്ടൻ തന്റെ ചായക്കപ്പ് എടുത്തുകൊണ്ടു ഓടി.

MY BOSSWhere stories live. Discover now