CHAPTER 6

1K 89 50
                                    

"എടിയേ അത് പള്ളിക്കൽ വീട്ടിലെ ആന്റോ ടെ മോനല്ലേ " കോഴിക്കടയിൽ നിന്നും കോഴിയിറച്ചിയും വാങ്ങിക്കൊണ്ട് വരുന്ന ജോയൽ നെ കണ്ടുകൊണ്ട് ഏതോ ഒരു അമ്മച്ചി അവരുടെ കൂടെ ഉണ്ടായിരുന്ന അമ്മച്ചിനോടായി പറഞ്ഞു.

"അതേ... അതു ആ ചെറുക്കൻ തന്നെയാ... എന്നാലും ആ ചെറുക്കന്റെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു.." അവർ ഒരു സഹദാപത്തോട് കൂടി പറഞ്ഞു..

"അതേന്നെ...എന്തൊക്കെ പറഞ്ഞാലും സ്വന്തം അമ്മന്റെ അത്രെയും വരില്ലല്ലോ പോറ്റമ്മ.."അവർ ഒരു നെടുവീർപ്പോട് കൂടി പറഞ്ഞു.

"നിങ്ങൾ ഇത് എന്തൊക്കെയാ ഈ പറയുന്നത്... എനിക്ക് ഒന്നും മനസിലാകുന്നില്ല..." ഇവർ രണ്ട് പേരും പറയുന്നത് മനസിലാക്കാതെ അവരുടെ കൂടെ ഉള്ള മൂന്നാമത്തെ ആള് ചോദിച്ചു.

"ഓ ആനി.. അതു നീ ഇവിടെ താമസമാക്കുന്നതിനു മുൻപ് സംഭവിച്ച കാര്യമാ.. ആ ചെറുക്കനില്ലേ... അതാ ആ St. Francis Church ന്റെ വളവ് തിരിഞ്ഞു പോകുമ്പോൾ ഒരു രണ്ട് നില വീടില്ലേ.. ആഹ് അവിടുത്തെ ചെറുക്കനാ അതു.."

"ഏത്.. അത് മേരിന്റെ വീടല്ലേ..." ആനി ഒരു സംശയത്തിൽ അവരോടായി ചോദിച്ചു..

"ആഹ് അതു തന്നെ... ഈ ചെറുക്കന്റെ അഞ്ചാമത്തെ വയസ്സിലാണ് ഇവന്റെ തള്ള ഇവനെ ഇട്ടിട്ട് പോകുന്നത്... അതു കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും അവന്റെ അപ്പൻ വേറെ കെട്ടി അതാണ്‌ ആന്മേരി .."

"ഏഹ്.. അപ്പോൾ മേരീടെ മോനല്ലേ ഈ ചെറുക്കൻ..." ആനി ഒരു അമ്പരപ്പോടെ അവരോടായി ചോദിച്ചു..

"ആഹ് ബെസ്റ്റ്.. ഞാൻ ഇതരോടാ ഈ പറയുന്നത് എന്റെ കർത്താവെ... എടി എൽസമ്മേ നീ ഇവൾക്ക് ഒന്ന് പറഞ്ഞു കൊടുക്ക്..." അവർ അടുത്ത് നിക്കുന്നവരോട് ആയി.

"അവൾക്ക് ഇതൊന്നും അറിയതോണ്ടല്ലേ ത്രേസ്സിയേടത്തി... ആനിയെ ആ ചെറുക്കൻ മേരിന്റെ മോനൊന്നുമല്ല... ആന്റോ രണ്ടാമത് കെട്ടിയതാ.. ആ ചെറുക്കന്റെ വളർത്തമ്മയാ ഈ മേരി... ഇപ്പോൾ മനസ്സിലായോ..." എൽസമ്മ ആനിയോട് ചോദിച്ചു.. ഇപ്പോൾ മനസിലായി എന്നുള്ള അർത്ഥത്തിൽ ആനിയും തലയാട്ടി.

"പക്ഷെ അവരെ കണ്ടാൽ പറയില്ല രണ്ടാനമ്മയും മോനുമാണെന്ന്... പള്ളിയിലൊക്കെ വരുമ്പോൾ ഞാൻ കാണാറുള്ളതല്ലേ... രണ്ടുപേരും പരസ്പരം നല്ല സ്നേഹത്തോടെ.." ആനി പറയുന്നത് കേട്ട് ത്രേസ്യയെയും എൽസമ്മയും കൂടി ചിരിക്കാൻ തുടങ്ങി.  അതിനുമാത്രം ചിരിക്കാൻ വേണ്ടി താൻ പറഞ്ഞത് എന്താണ് എന്ന് ഓർത്തു ആനി അവരെയും നോക്കി..

MY BOSSWhere stories live. Discover now