CHAPTER 8

674 79 31
                                    

ജനനി തന്റെ ഫോണിലെ ലൊക്കേഷനും മുൻപിൽ കാണുന്ന ആ വലിയ വീടിനെയും മാറി നോക്കി.അകത്തേക്ക് കയറണമോ വേണ്ടയോ എന്ന് ആലോചിച്ചു ഇരിക്കുമ്പോളായിരുന്നു തന്റെ മുൻപിലുള്ള ആ വലിയ ഗേറ്റ് തനിക്ക് മുൻപിൽ തുറന്നു വന്നത് അല്ല ആരോ തുറന്നു തന്നത്. അവൾ തല ഉയർത്തി ആ വ്യക്തിനെ നോക്കി.

ഒരു 45-50 അതിനിടയിൽ പ്രായമുള്ള ആള്. അയാളുടെ വേഷത്തിൽ നിന്നും അവൾക്ക് മനസിലായി അയാൾ ഇവിടുത്തെ സെക്യൂരിറ്റി ആണെന്ന്.

"ജനനി മാഡം അല്ലെ?"

അയാളുടെ ചോദ്യം കേട്ടതും അവളുടെ രണ്ട് ഉണ്ടക്കണ്ണുകളും പുറത്തേക്കു തള്ളിക്കൊണ്ട് അവൾ അയാളെ നോക്കി. ഇതുകണ്ടതും അയാൾ ഒന്ന് ചിരിച്ചു എന്നിട്ട് പറഞ്ഞു..

"സർ പറഞ്ഞിരുന്ന മാഡം വരുമെന്ന് അതാ... സർ വന്നിട്ടുണ്ട് മാഡം അകത്തേക്ക് ചെന്നോളൂ..."

അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല. അവളുടെ ഹൃദയം ഇപ്പോൾ പുറത്തു വരുമെന്നുള്ള അവസ്ഥയിലാണ്. അവൾ ഒന്നും കൂടി ആ വലിയ വീട്ടിലേക്ക് കണ്ണോടിച്ചു. എന്തെന്നില്ലാത്ത ഭയം അവളുടെ കണ്ണുകളിൽ മിന്നി മാഞ്ഞു...

"എന്ത്‌ പറ്റി മാഡം.. അകത്തേക്ക് കയറന്നില്ലേ "

"ഏഹ്... ആഹ്.. അല്ല എന്റെ വണ്ടി..."

"അതാണോ... സർ പറഞ്ഞായിരുന്നു മാഡം സ്കൂട്ടിലായിരിക്കും വരുന്നത് എന്ന്... സ്കൂട്ടി അകത്തെ കാർ പാർക്കിംഗ് ൽ park ചെയ്യാൻ പറഞ്ഞിട്ടുണ്ട്..." അയാൾ ഒരു ചിരിയോടെ പറഞ്ഞു..

അവളും ഒരു വല്ലാത്ത ചിരിയോടെ അയാളെ നോക്കിയിട്ട് അവൾ വണ്ടിയെടുത്തു അകത്തേക്ക് പോയി....

അവൾ സ്കൂട്ടി കാർ പാർക്കിങ്ങിൽ park ചെയ്തു.അവിടെ White Toyota Fortuner park ചെയ്തിട്ടുണ്ട്... അതുകണ്ടതും അത് ബോസ്സിന്റെ ആയിരിക്കുമെന്ന് അവൾ ഊഹിച്ചു. കാരണം സാദാരണ അവൻ ഈ കാറിൽ അല്ല ഓഫീസിലേക്ക് വരാറുള്ളത്..

ഇപ്പോൾ അവൾ ആ വലിയ വീടിന്റെ അടച്ചിട്ട വാതിലിനു മുൻപിലായിട്ട് നിക്കുകയാണ്. മടിച്ചു മടിച്ചു ആ വീടിന്റെ calling bell അടിക്കാൻ പോയതും തനിക്ക് മുൻപിലായി ആ വാതിൽ തുറക്കപ്പെട്ടു..

MY BOSSNơi câu chuyện tồn tại. Hãy khám phá bây giờ