CHAPTER 7

780 73 40
                                    

"എന്റമ്മോ... എന്തൊരു അടിയാടാ നീ എനിക്ക് തന്നത്.. എന്റെ മുതുക് പൊളിഞ്ഞുന്നു തോന്നുന്നു... "അരവിന്ദ് അവന്റെ മുതുകും തടവികൊണ്ട് അവിടെ സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

"നിന്നെ കൊല്ലേണ്ട സമയം കഴിഞ്ഞു.. നിന്നോട് ആരാടാ അമ്മച്ചിനോട് നമ്മൾ മാളിൽ പോയ കാര്യമൊക്കെ പറയാൻ പറഞ്ഞത്." അരവിന്ദനെ നോക്കി പേടിപ്പിച്ചുകൊണ്ട് ജോയലും അവന്റെ തൊട്ടടുത്തായിട്ട് ഇരുന്നു.

"എടാ അതു പിന്നെ എനിക്ക് അമ്മച്ചിനോട് നുണ പറയാൻ പറ്റത്തില്ല എന്ന് നിനക്ക് അറിയില്ലേ ☹️" അവൻ ഒരു നിഷ്കളങ്കത മുഖത്ത് വരുത്തി കൊണ്ട് ചോദിച്ചു.

"ഉയ്യോ... എന്തൊരു നിഷ്കളങ്കനാണ് എന്റെ കൊച്ച്... ദാണ്ടെ ഒറ്റൊരെണ്ണം വെച്ചു തന്നാലുണ്ടല്ലോ. ഇനി നീ പോയി കഴിഞ്ഞാൽ അമ്മച്ചിന്റെ വകയുള്ള ഉപദേശം മൊത്തം ഇരുന്നു ഞാൻ അല്ലെ കേൾക്കേണ്ടത് 🤧"

"😁.. സോറി ടാ കുട്ടാ... ഇനി ഇങ്ങനെ ഉണ്ടാകില്ല.. പോരെ.."

"എങ്കിൽ നിനക്ക് കൊള്ളാം.. ഇല്ലേൽ നീ ഇരുന്നു കൊള്ളും.. പറഞ്ഞേക്കാം." അവൻ ഒരു താക്കീത് പോലെ പറഞ്ഞു

"ഓമ്പ്ര... അതൊക്കെ പോട്ടെ... എടാ ഇന്ന്  നീ ചിക്കൻ വാങ്ങിക്കാൻ കേറിയപ്പോൾ ആ ത്രേസ്സി തള്ള and teams നിന്നെ പറ്റി പറയുന്നത് ഞാൻ കേട്ടിരുന്നു.. എനിക്ക് അവർ പറയുന്നത് കേട്ടപ്പോൾ എനിക്ക് അങ്ങ് കേറി വന്നതാ... പിന്നെ റോഡിൽ വെച്ചൊരു സീൻ ഉണ്ടാക്കേണ്ട എന്ന് വെച്ചിട്ടാണ്... നീ എന്തായാലും ആ സമയത്ത് അവിടെ ഇല്ലാതെ ഇരുന്നത് കാര്യമായി..."

"ഓ പിന്നെ.. അവർ പറഞ്ഞത് എന്തൊക്കെയാണെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു... അമ്മച്ചി എന്റെയും പപ്പയുടേം സ്വത്ത്‌ കണ്ടിട്ടാണ് ഇവിടെ നിക്കുന്നത് എന്നും... എന്നെ എന്റെ അമ്മച്ചിക്ക് ഇഷ്ടമല്ലെന്നും. എന്നെ ഉപദ്രവിക്കും.. പിന്നെ ഞങ്ങൾ പുറമെ സ്നേഹമുണ്ടെന്ന് നടിക്കുവാണെന്നൊക്കെ ആയിരിക്കും അല്ലെ..."

"😳നി-നിനക്ക്... നിനക്ക് എങ്ങനെ മനസിലായി... നീ അതൊക്കെ കേട്ടിരുന്നോ..."അരവിന്ദ് ഒരു ഞെട്ടലോട് കൂടി ചോദിച്ചു.. അവന്റെ ഞെട്ടല് കണ്ടതും ജോയൽ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു...

MY BOSSWhere stories live. Discover now