CHAPTER 13

631 78 88
                                    

Hobi : മോനെ ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കട്ടെ...

Tae : ഏയ്യ് വേണ്ട അമ്മ... സമയം ഇപ്പം തന്നെ ഒരുപാട് വൈകി...ഇനിയും ഞാൻ വീട്ടിൽ എത്തിയില്ലേൽ ദേവി കൊച്ച് ഭദ്രകാളി ആകും...

എന്താന്ന് വെച്ചാൽ സമയം 10.30 ഓടെ പരുപാടി ഒക്കെ കഴിഞ്ഞു ഇരുകൂട്ടരും വീട്ടിലേക്ക് പോയി....മാധവേട്ടനും ശ്രീദേവി ടീച്ചറും ഡ്രൈവറിന്റെ ഒപ്പം ചിറയ്യ്ക്കല്ല് പോയി...തേജസ്സ് ജാനുവിനെയും ഫാമിലിയെയും കൊണ്ടാക്കാൻ കൃഷ്ണവിലാസത്തിൽ വന്നേക്കുകയാണ്..

Hobi : ശോ ഇവിടെ വരെ വന്നിട്ട് ഒന്ന് കുടിക്കാൻ പോലും തരാതെ എങ്ങനെയാ..

Tae : aish എന്തോന്ന് അമ്മ ഈ പറയുന്നേ.. ഞാൻ എന്താ guest വല്ലതും ആണോ... ഞാൻ ഈ വീട്ടിലെ പയ്യൻ തന്നെ അല്ലെ...

അവൻ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണ് ചെന്നു പതിച്ചത് ഭിത്തിയിൽ ചാരി എന്തോ ആലോചിച്ചു നിൽക്കുന്ന ജാനുവിലാണ്... കക്ഷി ഇവിടെ നടക്കുന്നത് ഒന്നും അറിയുന്നില്ല എന്ന് അവളുടെ നിൽപ്പ് കണ്ടപ്പഴേ അവനു മനസ്സിലായി...

Hobi : നീ ഇവിടുത്തെ വീട്ടിലെ പയ്യൻ തന്നെയാ... എന്നാലും എന്തേലും -

കൃഷ്ണകുമാർ : എന്റെ പൊന്ന് hobi Tae ഇനിയും ഇവിടെ വരുവല്ലോ അപ്പോൾ നീ മോന്റെ വയറ് നിറപ്പിച്ചു വിട്ടാൽ മതി.. ഇപ്പം മോൻ പോകട്ടെ സമയം ഒരുപാട് ആയി... Drive ചെയ്യേണ്ടതല്ലേ...

Hobi : അത് ശെരിയാ... എന്നാ മോൻ ഇറങ്ങിക്കോ... സൂക്ഷിച്ചു ഒക്കെ drive ചെയ്യണേ....

Tae :ആഹ് 😊.. അളിയാ ഞാൻ പോട്ടെ..

തേജസ്സ് അവന്റെ അടുത്ത് നിന്ന ശ്രീകുട്ടന്റെ തലമുടിയെ അലസിപ്പെടുത്തിക്കൊണ്ട് പറഞ്ഞു... പക്ഷെ ശ്രീക്കുട്ടൻ അവന്റെ കയ്യേ തട്ടി തെറുപ്പിച്ചിട്ട് അവനെ രൂക്ഷമായി നോക്കി...

ശ്രീ : താൻ എവിടെയെങ്കിലും പോകുന്നതിനു ഞാൻ എന്ത്‌ വേണം 😑

അവന്റെ ആ മറുപടിയിൽ അവിടെ നിന്നവർ ഒന്നു ഞെട്ടി...ജാനു തന്റെ അനിയനെ ഒന്ന് നോക്കി... അവന്റെ ആ നോട്ടത്തിലും ഭാവത്തിലും അവൾക്ക് മനസ്സിലായി ശ്രീ കുട്ടന് തേജസ്സിനെ അത്രയ്ക്കും രെസിച്ചിട്ടില്ല എന്ന്...

You've reached the end of published parts.

⏰ Last updated: May 03 ⏰

Add this story to your Library to get notified about new parts!

MY BOSSWhere stories live. Discover now