CHAPTER 11

740 65 101
                                    

"ജാനു മോനെ... ഒന്നുല്ലടാ... ഒന്നൂല്ല.. ജാനു... മോളെ കണ്ണ് തുറക്കട.."

തന്റെ മടിയിൽ കിടന്നു എന്തൊക്കെയോ പിച്ചും പേയും പറയുന്ന തന്റെ മകളുടെ കവിളത്തു ചെറുതായി അടിച്ചു കൊണ്ട് കൃഷ്ണകുമാർ അവളെ വിളിച്ചു...

Hobi : കൃഷ്ണേട്ടാ... എന്റെ മോള് 🥺

കൃഷ്ണേട്ടൻ : ഏയ്യ് hobi നീ എന്തിനാ കരയുന്നെ.. അവൾ എന്തോ ദുസ്വപ്നം കാണുവാണെന്ന് തോന്നുന്നു...കൊച്ചിനെ ഉറക്കത്തിൽ എഴുനേൽപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.. നീ ഇങ്ങനെ പേടിക്കാതെ...

"Somebody please help me... Please "

അവൾ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷെ അതൊന്നും hobi ക്കും കൃഷ്ണകുമാറിനും വ്യക്തമല്ല..

കൃഷ്ണേട്ടൻ : ജാനുവേ... മോളെ കണ്ണ് തുറന്നേടാ...ദേ നോക്കിയേ അച്ഛനും അമ്മയും ഇവിടെ ഉണ്ട്.. എന്റെ പൊന്ന് പേടിക്കണ്ട..

"അ-അച്ഛൻ "

Hobi : ആ അച്ഛൻ ഇവിടെ ഉണ്ട്... എന്റെ മോള് കണ്ണ് തുറ-

"അച്ഛാ ≈≈"

അവൾ പെട്ടന്ന് കൃഷ്ണകുമാറിന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റിട്ട് ഇങ്ങനെ ചുറ്റിനും കണ്ണോടിക്കുകയാണ്... ദേഹം ആസകലനം വിയർത്തിരിക്കുകയാണ്.. താൻ ഇപ്പോൾ എവിടെ ആണെന്നോ.. തനിക്ക് ചുറ്റും എന്താ നടക്കുന്നത് എന്നോ അവൾക്ക് മനസ്സിലാകുന്നില്ല...

Hobi : മോ-മോളെ..

Hobi പതിയെ തന്റെ മകളെ വിളിച്ചു... തന്റെ അമ്മയുടെ ശബ്ദം കേട്ടതും ജാനു പെട്ടന്ന് ഞെട്ടി തിരിഞ്ഞു അവളുടെ അമ്മയെ നോക്കി.. പിന്നെ ഒന്നും നോക്കിയില്ല അവളുടെ അമ്മയുടെ കയ്യിൽ കിടന്നു ഉറക്കെ പൊട്ടി കരയാൻ തുടങ്ങി...

ജാനു : അമ്മാ ~~

Hobi : ഏയ്യ് ഒന്നൂല്ല... ഒന്നൂല്ല... എന്റെ മോള് എന്തോ ദുസ്വപ്നം കണ്ടതാ... പേടിക്കണ്ട... shhh...

തന്റെ തോളിൽ കിടന്നു കരയുന്ന മകളുടെ പുറം ചെറുതായി തലോടി കൊണ്ട് പറഞ്ഞു..

ജാനുവിനെ അവളുടെ സ്വബോധത്തിൽ എത്തിക്കാൻ അവർക്ക് കുറെ നേരം എടുക്കേണ്ടി വന്നു... അവൾ ഒന്ന് ശാന്തമായി എന്ന് അറിഞ്ഞതും hobi പതിയെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി...

MY BOSSWhere stories live. Discover now