1.ഇവിടെ തുടങ്ങുന്നു

3.1K 205 199
                                    

"ഹിഷാം, നമുക്ക് ഈ പാർക്കിൽ കയറി അൽപ നേരം വെറുതെയിരുന്നിട്ട് പോകാം, പ്ലീസ് പ്ലീസ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.






"ഹിഷാം, നമുക്ക് ഈ പാർക്കിൽ കയറി അൽപ നേരം വെറുതെയിരുന്നിട്ട് പോകാം, പ്ലീസ് പ്ലീസ്..", ഡ്രൈവ് ചെയ്യുകയായിരുന്ന ഹിഷാമിനെ നോക്കി ലാമിയ കൊഞ്ചലോടെ പറഞ്ഞു കൊണ്ടിരുന്നു.

അവൻ ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ തിരിക്കാതെ തന്നെ അവളെ നോക്കി പുഞ്ചിരിച്ചു. അത് കണ്ടപ്പോൾ ലാമിയ അവനെ ശല്യപ്പെടുത്തുന്നത് തുടർന്നു.

" പ്ലീസ്, പ്ലീസ്...നല്ല മോനല്ലേ..",

"അത് കിഡ്സ് പാർക്കാണ്, അവിടെ പോയിട്ട് നമ്മൾ എന്ത് ചെയ്യാനാ ലാമീ ... ", അങ്ങനെ പറഞ്ഞെങ്കിലും ഹിഷാം,ഭാര്യ ചൂണ്ടിക്കാണിച്ച പാർക്കിനടുത്തെത്തിയപ്പോൾ വണ്ടിയുടെ വേഗത കുറച്ചു.ലാമിയ അവനെ നോക്കി നന്ദിയോടെ ചിരിച്ചു.

മരുഭൂമിക്കിടയിൽ ഒറ്റപ്പെട്ടൊരു കിഡ്സ് പാർക്ക്, അതാണ് ലാമിയയെ അങ്ങോട്ടേക്കാകർഷിച്ചത്.അധികം കുട്ടികളൊന്നും അവിടെ കാണാനില്ല. മഗ് രിബ് ബാങ്കിനുളള സമയം അടുത്തതിനാലാവണം... എങ്കിലും അവിടെ രണ്ടു മൂന്ന് പുരുഷന്മാരെ കണ്ടതിനാൽ അവൾ ഹാന്റ് ബാഗ് തുറന്ന് തന്റെ നിക്കാബ് (eye Scarf) എടുത്ത് തന്റെ മുഖം മറച്ചതിനു ശേഷമാണ് കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയത്. ഹിഷാം അവളെ തന്നെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു.

ലാമിയയുടെ ഈ കണ്ണുകൾ മാത്രം പുറത്ത് കാണിച്ചുള്ള വസ്ത്രധാരണ രീതി (Full Pardah) അവൻ അൽപാൽപമായി പരിചയപ്പെട്ട് വരുന്നതേയുള്ളൂ.. അവനെ സംബന്ധിച്ചെടുത്തോളം പർദ എന്ന് പറഞ്ഞാൽ ഇത്രയും നാളും ഒരു കറുത്ത നിറത്തിലുളള വസ്ത്രം മാത്രമായിരുന്നു.... നിക്കാബ് ധരിച്ച ഏത് സ്ത്രീയെ കണ്ടാലും അവന്റെ മനസ്സിൽ വരുന്ന ചിന്ത 'അവർക്ക് നമ്മളെ കാണാം, നമുക്ക് അവരെ കാണുന്നതാണ് പ്രശ്നം, എന്തൊരു അസബംന്ധം ആണത്.." എന്നായിരുന്നു.

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now