3.ചെറിയ സഹായം

1.2K 151 138
                                    

മുഅമിൻ (മുസ് ലിം) മറ്റുളളവരോട് ഇണങ്ങുകയും അവനോടു ഇണക്കമുണ്ടാക്കുകയും ചെയ്യുന്നവനാണ്. ഇണങ്ങാതിരിക്കുകയും ഇണക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനിൽ യാതൊരു നന്മയുമില്ല.ജനങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവനാണ്
(ദാറഖുത്വ് നി)



ജനങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവനാണ്❤(ദാറഖുത്വ് നി)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



"ലാമീ... ",

മുന്നോട്ടുളള ലാമിയുടെ പോക്ക് തടഞ്ഞു കൊണ്ടെന്ന പോലെയുള്ള മറിയൂന്റെ സ്വരം കേട്ടതും, ലാമി ചോദ്യഭാവത്തിൽ അവളെ നോക്കി.

"എന്താ മറിയൂ? "

തന്റെ സുഹൃത്തിന്റെ മുഖത്തെ ഭയം ലാമിയക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല. അവളുടെ കണ്ണുകൾ അവർക്ക് മുന്നിലായി പാർക്ക് ബെഞ്ചിനൊരു വശത്തായി ബോധമില്ലാതെ കിടക്കുന്ന ചെറുപ്പക്കാരനിൽ തന്നെയായിരുന്നു.

"അയാൾ ... അതായത്.... അയാൾ മരിച്ചിട്ടുണ്ടാവുമോ ലാമീ?", മറിയു ചുണ്ടുകളനക്കി.

"എന്ത്?", ലാമി അവളെ തുറിച്ചു നോക്കി."നീയെന്താ അങ്ങനെ പറയുന്നത്, അങ്ങനെയൊന്നുമില്ല...", അവൾ ധൈര്യപൂർവ്വം സംസാരിച്ചു കൊണ്ട് മറിയൂന്റെ കൈ പിടിച്ച് വീണ്ടും മുന്നോട്ട് നീങ്ങാൻ ശ്രമിച്ചു.

പക്ഷെ മറിയു നിന്നിടത്ത് നിന്നും നീങ്ങിയതേയില്ല."നിനക്കറിയാഞ്ഞിട്ടാ ലാമി, ഈയടുത്ത് വാട്ട്സപ്പിൽ ഞാനൊരു വീഡിയോ കണ്ടിരുന്നു."

"എന്ത് വീഡിയോ?, നീയൊന്ന് വാ മറിയൂ...", ലാമിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now