13.ഓർമ്മകൾ..ഇഷ്ടങ്ങൾ..

907 137 135
                                    


"ലാമിയ ഒരു പാട് വായിക്കാറുണ്ടോ?", പെട്ടെന്ന് റൈഹാന്റെ ശബ്ദം കേട്ടതും ലാമിയ കയ്യിലിരുന്ന പുസ്തകം അടച്ച് വെച്ച് തലയുയർത്തി നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ലാമിയ ഒരു പാട് വായിക്കാറുണ്ടോ?", പെട്ടെന്ന് റൈഹാന്റെ ശബ്ദം കേട്ടതും ലാമിയ കയ്യിലിരുന്ന പുസ്തകം അടച്ച് വെച്ച് തലയുയർത്തി നോക്കി. അവളുടെ മുന്നിലെ മറ്റൊരു സോഫയിൽ ഇരിക്കാനൊരുങ്ങുകയായിരുന്നു അവൻ.

അന്നൊരു വെളളിയാഴ്ച്ച ആയിരുന്നു. അന്നത്തെക്ക് അവരുടെ ഫാമിലീസ് നാട്ടിൽ പോയിട്ട് അഞ്ച് ദിവസമായത്രെ! ജുമുഅ കഴിഞ്ഞ് വന്ന റൈഹാൻ ഫുഡ് കഴിഞ്ഞതും ആരുമായോ ഫോണിൽ സംസാരിക്കുന്നത് കണ്ടപ്പോൾ ആണ് ലാമിയ സോഫയിരുന്ന് ബോറഡി മാറ്റാൻ അവൾ വീട്ടിൽ നിന്നും കൊണ്ട് വന്ന ഒരു പുസ്തകം വായിക്കാനാരംഭിച്ചത്. റൈഹാൻ തിരിച്ചു വന്നതറിഞ്ഞതും അവൾ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

"ഉം, ഒറ്റക്കുട്ടിയായി വളർന്നത് കൊണ്ട് പുസ്തകങ്ങളാണ് പണ്ടു തൊട്ടേ എനിക്ക് കൂട്ട് ..", പിന്നീട് അവന്റെ ചോദ്യത്തിനായി അവൾ മറുപടി പറഞ്ഞു.

"ഓഹ്... ആ പുസ്തകം ഏതാ?", റൈഹാൻ താൽപര്യത്തോടെ അവളോട് കയ്യിലെ പുസ്തകത്തെ കുറിച്ചന്വേഷിച്ചതും അവൾ അതിലേക്ക് നോക്കി.

പൗലോ കൊയ്ലോയുടെ "വൈറോണിക്ക ഡിസൈഡ്സ് ടു ഡൈ" എന്ന പുസ്തകമായിരുന്നു അത്. ലാമിയയുടെ ടീനേജ് ടൈമിലെ ഫേവറിറ്റ് പുസ്തകങ്ങളിലൊന്നായിരുന്നു ഈ ബുക്ക്. അതിലെ ചില പാർട്ട്സ് അവൾക്കിഷ്ടമല്ലങ്കിലും ഓവറോൾ നോക്കുമ്പോൾ അതൊരു നല്ല ബുക്ക് തന്നെയാണ്.ജീവിതത്തോടെ വല്ലാതെ മടുപ്പ് തോന്നി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന വൈറോണിക്ക പിന്നിട് അതിന്റെ വില മനസ്സിലാക്കി ജീവിതത്തെ വീണ്ടും സ്നേഹിച്ച് തുടങ്ങുന്നതാണ് ആ കഥയുടെ ചുരുക്കം.

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now