9.if i stay...

956 115 103
                                    

"നീ ധൈര്യമായി പോ, എല്ലാം നമുക്ക് ശരിയാക്കാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"നീ ധൈര്യമായി പോ, എല്ലാം നമുക്ക് ശരിയാക്കാം..",

ലാമിയയുടെ വീട്ടുമുറ്റത്ത് ഡോറിനടുത്തായി നിന്ന് കാളിംഗ് ബെൽ സ്വിച്ച് പ്രസ്സ് ചെയ്യവെ റൈഹാന്റെ ചെവിയിൽ അവന്റെ സുഹൃത്ത് ഷബീറിന്റെ വാക്കുകൾ അലയടിച്ചു കൊണ്ടിരുന്നു.മറു വശത്ത് നിന്നും ഡോർ തുറക്കുന്നതും കാത്ത് അവനാകെ അഞ്ച് സെക്കന്റസ് മാത്രമേ നിന്നിരുന്നുവെങ്കിലും അവനത് വർഷങ്ങളും മാസങ്ങളുമായൊക്കെ തോന്നി. അവന്റെ ചിന്തകൾക്ക് ഭാരം കൂടിക്കൊണ്ടേയിരുന്നു...

"ഷെബി, ലാമിയ ഒന്നും അറിഞ്ഞിട്ടില്ല, i mean അവളോട് പഴയ ആക്സിഡന്റിന്റെ കാര്യം അവർ പറഞ്ഞിട്ടില്ലാന്ന്...", നിസ്സഗതയോടെ നിന്ന റൈഹാൻ നേരത്തെ വണ്ടിയിൽ വെച്ച് അവന്റെ സുഹൃത്തുമായി നടന്ന സംഭാഷണം ഓർത്തെടുക്കാൻ ശ്രമിച്ചു.

"ഓഹ്, അതായിരുന്നോ ഇത്ര വലിയ ബോംബ്", ഷെബി അതു കേട്ടതും റൈഹാനെ നോക്കി നിസാര ഭാവത്തിൽ തുടർന്നു ചോദിച്ചു."അതിനെന്താ?"

"അതിനെന്താണെന്നോ?", റൈഹാനു അത് കേട്ടതും എന്തോ ദേഷ്യം വരാൻ തുടങ്ങി.നേരത്തെ ഉപ്പാവയും ഇതേപോലെ ആണ് ചോദിച്ചത്..

അതിനെന്താണ്, ഇവർക്കൊക്കെ എന്തറിയാം... ലാമിയയെ കുറിച്ച് ഉള്ള എല്ലാ കാര്യങ്ങളും തനിക്കറിയാവുന്നത് പോലെ ,തന്നെ കുറിച്ചും തന്റെ ഫാമിലിയെ കുറിച്ചും എല്ലാ കാര്യങ്ങളും ലാമിയയും വിവാഹത്തിന് മുമ്പേ അറിഞ്ഞിരിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം! ആ ജോലി അവൻ സ്വന്തം പേരന്റ്സിനെ ഏൽപ്പിച്ചതുമാണ്...

പക്ഷെ ദാ ഇപ്പോൾ അവർ പറയുന്നു, കാര്യങ്ങളൊന്നും ലാമിയയോട് ഇത് വരെ പറഞ്ഞിട്ടില്ലാന്ന്... എന്തൊരു കഷ്ടമാ.. നിക്കാഹൊക്കെ കഴിഞ്ഞ് റൈഹാൻ തന്നെ അവളോട് എല്ലാം സമാധാനമായി പറഞ്ഞാൽ മതിയെന്ന് അവർ *മഷൂറ ചെയ്ത് തീരുമാനിച്ചത്രെ!

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now