11.Those Little Moments....

1K 115 113
                                    

❤നിശ്ചയം! ഒരാൾ അല്ലാഹുവിന് വേണ്ടി മറ്റൊരാളെ സ്നേഹിക്കുന്നത് ഈമാനിൽ പെട്ടതാണ്.സമ്പത്തൊന്നും കൊടുക്കാതിരുന്നിട്ടും(സ്നേഹിക്കൽ). അത് തന്നെയാണ് ഈമാൻ❤
(ത്വബ്റാനി)


ഒരാഴ്ച്ചക്ക് ശേഷം റൈഹാന്റെ വീട്,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

രാഴ്ച്ചക്ക് ശേഷം റൈഹാന്റെ വീട്,

"ഉമ്മാമ്മ ,ഇന്നെനിക്ക് സ്കൂളില്ല ... സത്യം!"

"കള്ളം പറയാതെ ഷാൻ, സ്കൂൾ വാൻ ഇപ്പോഴെത്തും!.., ഹീറ്ററിൽ വെള്ളം റെഡിയായിട്ടുണ്ടാവും, മോൻ പോയിക്കുളിക്ക്!

രാവിലെ തന്നെ ഉറക്കിൽ നിന്നുമെഴുന്നേറ്റ് റൂമിൽ നിന്നുമിറങ്ങുമ്പോൾ തന്നെ ലാമിയയെ വരവേറ്റത് കിച്ചണിൽ നിന്നുളള ഷാനിന്റെയും റൈഹാന്റെ ഉമ്മയുടെയും ബഹളമാണ്. അവൾ പുഞ്ചിരിയോടെ തലയിലെ ഷാൾ നേരെയാക്കിക്കൊണ്ട് കിച്ചണിന്റെ ഭാഗത്തേക്ക് നടക്കാനൊരുങ്ങി.

ലാമിയ റൈഹാന്റെ വീട്ടിലേക്ക് വന്ന് ഇന്നത്തേക്ക് ഒരാഴ്ച്ച പോലുമായില്ലെങ്കിലും ഇവിടുത്തെ എന്നും രാവിലെ ആറു മണി തൊട്ട് തുടങ്ങുന്ന ഉമ്മയുടെ "ഷാനിനെ-ഒരുക്കി-സ്കൂളിലയക്കൽ" തൊട്ട് എട്ട് മണിക്ക് റൈഹാൻ ഡ്യൂട്ടിക്ക് പോകുന്നത് വരെയുളള യുദ്ധം ലാമിക്ക് കേട്ട് കേട്ട് ഇപ്പോൾ അതൊരു പതിവ് ശീലമായിക്കഴിഞ്ഞിരിക്കുന്നു...

ഇപ്പോൾ ഒമാനിൽ വിന്റർ ടൈം തുടങ്ങിയതിനാൽ ഷാനിനും അതേപോലെ അവന്റെ റയ്യാനും രാവിലെ തന്നെ ബെഡിൽ നിന്നു മെഴുന്നേൽക്കാൻ ഒരേ പോലെ മടിയാണന്ന് അവൾക്ക് ഒരാഴ്ച്ചകൊണ്ട് തന്നെ മനസ്സിലായിരുന്നു. ഷാനിന് ഇപ്പോഴും ലാമിയ താൻ പാർക്കിൽ വെച്ച് കണ്ട ദീദിയാണെന്ന് വിശ്വസിക്കാൻ പറ്റിയിട്ടില്ലാ! അവനെ പറഞ്ഞിട്ടെന്താ കാര്യം, റൈഹാനുമായി തന്റെ വിവാഹം കഴിഞ്ഞത് അവൾക്ക് തന്നെ ശരിക്ക് വിശ്വാസം വന്നിട്ടില്ല ഇത് വരെ,

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now