6.Lets Hope...

1.1K 127 113
                                    


അന്ന് രാത്രി ലാമിയും കുടുംബവും ഷോപ്പിംഗൊക്കെ കഴിഞ്ഞ് വീട്ടിലേക്കെത്തിയപ്പോൾ തന്നെ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ന്ന് രാത്രി ലാമിയും കുടുംബവും ഷോപ്പിംഗൊക്കെ കഴിഞ്ഞ് വീട്ടിലേക്കെത്തിയപ്പോൾ തന്നെ സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. പാഴ്സൽ വാങ്ങിച്ച ഡിന്നർ, ഡൈനിംഗ് ടേബിളിനു മുമ്പിലിരുന്നു ഓരോ തവണ തന്റെ വായിലേക്ക് വെക്കുമ്പോഴും ലാമിയുടെ കണ്ണുകൾ അവളുടെ ഉമ്മ-ബാപ്പമാരുടെ ഭാഗത്ത് തന്നെ തിരിഞ്ഞുകൊണ്ടിരുന്നു. കാരണം വേറെ ഒന്നുമല്ല, എന്താണ് ബാപ്പയ്ക്കു തന്നോട് സംസാരിക്കാൻ ഉണ്ടെന്നറിയാനുളള ഒരു ചെറിയ ആകാംക്ഷ, ...

ചെറുതായിരിക്കുന്ന സമയത്തൊക്കെ ലാമിയോട് അവളുടെ മാതാപിതാക്കൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ട് എന്നൊന്ന് കേട്ടാൽ മാത്രം മതി, ഉടൻ അവൾ അവരെ അത് എന്താണെന്ന് പറയും വരെ ഇറിറ്റേറ്റ് ചെയ്തു കൊണ്ടേയിരിക്കും, പക്ഷെ കഴിഞ്ഞ ഒരു വർഷം കൊണ്ട് താൻ ആ കുട്ടി ലാമിയിൽ നിന്നും ഒരു പാടങ്ങ് ചേഞ്ച് ആയതായി ലാമിക്ക് തന്നെ തോന്നാറുണ്ട്.

അവൾക്കറിയാം മറ്റാരെക്കാളും നന്നായി, അല്ലാഹുവിന്റെ വിധി പോലെയാണ് നമുക്കു ചുറ്റുമുളള പലതും നടക്കാർ എന്ന്... എന്നാലും ചിലപ്പോഴൊക്കെ ലാമിയും ആഗ്രഹിച്ച് പോകാറുണ്ട്, എന്നും ഒരു കുട്ടിയായി ഇരിക്കാൻ പറ്റിയെങ്കിൽ എന്ന്,.. ഹിഷാമിന്റെ മരണം അത്രയും വലിയൊരു ആഘാതമായിരുന്നു അവളിൽ ഉണ്ടാക്കിയത്... അവൾ ഭക്ഷണം വിളമ്പിയ പ്ലേറ്റിലേക്ക് തുറിച്ച് നോക്കിക്കൊണ്ടോർത്തു.

"ലാമി എന്താ കഴിക്കാത്തത്?", മുന്നിലുളള ഭക്ഷണപാത്രവുമായുളള അവളുടെ ഹൈഡ് and സീക്ക് കണ്ടിട്ടാവണം ഉമ്മ,അവളോടന്വേഷിച്ചു.

അവൾ ഒന്നുമില്ല എന്നർത്ഥത്തിൽ തോൾ വെട്ടിച്ചു കാണിച്ചു ചെറിയൊരു ചിക്കൻ പീസെടുത്ത് വായിലേക്ക് വെച്ചു."ഞാൻ ദാ കഴിക്കാൻ തുടങ്ങലാ...",

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now