12.Family time

937 118 101
                                    

❤മുഅമിനീങ്ങളിൽ (Muslim) ഏറ്റവും പൂർണ്ണമായ ഈമാനുള്ളവർ അവരിൽ ഏറ്റവും നല്ല സ്വഭാവമുളളവരാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ അവരുടെ ഭാര്യമാർക്ക് ഏറ്റവും നല്ലവരാണ്❤
(അഹ് മദ് )


പിറ്റെ ദിവസം ഡ്യൂട്ടിയും കഴിഞ്ഞ് കമ്പനിയിൽ നിന്നും തിരിച്ച് വരുമ്പോൾ റൈഹാൻ കുറച്ച് ടെൻഷനിലായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പിറ്റെ ദിവസം ഡ്യൂട്ടിയും കഴിഞ്ഞ് കമ്പനിയിൽ നിന്നും തിരിച്ച് വരുമ്പോൾ റൈഹാൻ കുറച്ച് ടെൻഷനിലായിരുന്നു. കാരണം വേറൊന്നുമല്ല, നാളെ അവന്റെ നാട്ടിലേക്കുളള പോക്കിനെ കുറിച്ചോർത്താണ്.

കാര്യം എത്ര ഈസി ലൈഫാണെങ്കിലും സ്വന്തം നാട്ടിൽ നിൽക്കുന്നത് പോലെയാവില്ല മറ്റെവിടെ നിന്നാലും... റൈഹാനെ സംബന്ധിച്ചെടുത്തോളം നാട്ടിൽ അവനു മിസ്സ് ചെയ്യാൻ തക്ക ആരുമില്ലായിരിക്കാം, അവന്റെ പേരന്റ്സും ഷാനും ദാ ഇപ്പോൾ ലാമിയയും അടക്കം അവൻ സ്വന്തമെന്ന് കരുതുന്ന എല്ലാവരും ഇവിടെ അവന്റെ കൂടെയുണ്ട്.

എങ്കിലും റൈഹാന്റെ മനസ്സും പോകാറുണ്ട് , ഇടക്കിടെ സ്വന്തം നാടിലേക്ക്...

കസിൻസിന്റെ ഇടയിലെ പാരവെപ്പ്,
പഴയ ക്ലാസ്മേറ്റ്സിന്റെ കൂടെ റോഡ് സൈഡിലിരുന്ന് പരസ്പരം കത്തിവെക്കൽ,
'നീയെപ്പോഴാ ഒന്നു ഉഷാറാവുക?" എന്നും പരിഭവം പറഞ്ഞ് ഒരു കൊച്ച് കുട്ടിയെ പോലെ തന്നെ തീറ്റിക്കാൻ ശ്രമിക്കുന്ന ബെല്ലുമ്മയുടെ സ്നേഹം നിറഞ്ഞ മുഖം ,
തറവാടിൽ മൂത്തമ്മമാരും എളേമ്മമാരും മക്കളുമൊക്കെ ഒരുമിച്ച് കുടിയാൽ ഉണ്ടാകുന്ന ആ ബഹളം നിറഞ്ഞ അന്തരീക്ഷം...

ഏത് പ്രവാസികളെയും പോലെ റൈഹാനും ഇതൊക്കെ മിസ് ചെയ്യാറുണ്ട്. അത് കൊണ്ട് തന്നെയാണ് ലാമിയയുമായുള്ള തന്റെ വിവാഹം കഴിഞ്ഞ ടെൻഷനിടയിലും അവൻ നാളത്തെ നാട്ടിലേക്കുളള പോക്കിനെ ആവേശത്തോടെ നോക്കി നിന്നത്.

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now