7.when they First Met.

1.1K 122 153
                                    

രണ്ടാഴ്ച്ചക്ക് ശേഷം,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

രണ്ടാഴ്ച്ചക്ക് ശേഷം,

"റൈഹാൻ , ഇത് തന്നെയായിരിക്കും സ്ഥലം..", കാറിന്റെ വേഗത കുറച്ച് കൊണ്ട് തന്റെ സുഹൃത്ത് ഷെബി പറയുന്നത് കേട്ടതും മുന്നിലെ സീറ്റിലിരിക്കുന്നുണ്ടായിരുന്ന റൈഹാൻ, അത്യാവശ്യം ടെൻഷൻ നിറഞ്ഞ മുഖത്തോടെ ഗ്ലാസ് വഴി പുറത്തേക്ക് നോക്കി.

അവർ ഇപ്പോഴുള്ള ഇടം ഒരു ചെറിയ റോഡും അതിനിരുവശവും നിറയെ വീടുകളും കോട്ടേജുകളും ചെറിയ ഫ്ലാറ്റുകളുമൊക്കെ നിറഞ്ഞ ഒരു സ്ഥലമായിരുന്നു. ഷെബി നിർത്തിയതാവട്ടെ ഒരു ഇരുനില വീടിന്റെ മുന്നിലാണ്. ഗേറ്റ് അൽപമാത്രമായി അടച്ചിട്ടുണ്ട്. ഇളം നീല നിറത്തിലുള്ള പെയിന്റ ചെയ്തൊരു വീടായിരുന്നു അത്. ഉച്ച കഴിഞ്ഞ സമയമായതിനാൽ പുറത്ത് വെയിലിന്റെ കാഠിന്യം കുറച്ച് കുറവുള്ളത് പോലെ ..

" ഉം,ഇത് തന്നെയായിരിക്കും...", അവൻ ആ വീട് കണ്ടപാടെ ഷെബി പറഞ്ഞത് അനുകൂലിച്ച് കൊണ്ട് തലയാട്ടി. റൈഹാൻ ഇപ്പോൾ താമസിക്കുന്നിടത്ത് നിന്നും പതിനഞ്ച് മിനിറ്റ് നേരത്തെ ഡ്രൈവിംഗ് ഉണ്ടായിരുന്നു ഇവിടേക്കെത്താൻ..

'ഇവിടെ' എന്നു പറഞ്ഞാൽ ലാമിയയുടെ വീട്... താനവളെ ആദ്യമായി കാണാൻ പോവുകയാണ്, റൈഹാന്റെ ഹൃദയമിടിപ്പുകൾ പെട്ടെന്ന് കൂടിത്തുടങ്ങുന്നത് പോലെ പെട്ടെന്ന് അവന് തോന്നി.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now