15.Moving on (THE END)

1.2K 207 162
                                    

"എനിക്ക് എട്ടിന്റ പണി തന്ന Chapter ഏതാണെന്ന് ചോദിച്ചാൽ അതീ ചാപ്റ്ററാണ്. ഇത് വായിച്ച് കഴിയുമ്പോൾ തന്നെ നിങ്ങൾക്കത് മനസ്സിലായിക്കോളും(അത്രക്ക് മിസ്റ്റേക്ക്സ് ഉണ്ടാകും ഇത് നിറയെ)...😞"



ഭൂമിയോളം ക്ഷമിക്കണമെന്നുണ്ട്, പക്ഷെ ആകാശത്തോളമാണ് വാശി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഭൂമിയോളം ക്ഷമിക്കണമെന്നുണ്ട്, പക്ഷെ ആകാശത്തോളമാണ് വാശി..

വണ്ടിക്കുളളിലിരുന്നു, അതിലെ വിൻഡോയിൽ കൂടി പുറത്ത് 'താൻ അവനെ ഉപേക്ഷിച്ചു പോയി' എന്ന ഭാവനേ വേദനയോടെ തനിയെ നിൽക്കുന്ന റൈഹാന്റെ രൂപത്തിലേക്ക് നോക്കിയപ്പോൾ ഉടൻ ലാമിയുടെ മനസ്സിലേക്ക് വന്നത് മുമ്പെങ്ങോ വായിച്ച ഈയൊരു വാചകമാണ്..

ചെറിയൊരു മാറ്റം മാത്രം, ഇവിടെ ലാമിക്കുള്ളത് വാശി ആയിരുന്നില്ല, സങ്കടം ആയിരുന്നു....

ഇത് നീ പ്രതീക്ഷിച്ചതല്ലേ?... പെട്ടെന്ന് അവളുടെ ഉള്ളിൽ നിന്നൊരു ശബ്ദം അവളെ ഓർമ്മിപ്പിച്ചു.ലാമി ആ ശബ്ദത്തിനോട് യോജിച്ച് കൊണ്ട് തല കുലുക്കി ഉടൻ തന്റെ കണ്ണുകൾ തുടച്ചു.അല്ലെങ്കിലും ഇവിടെ മാപ്പു പറച്ചിലിനോ, ക്ഷമാപണത്തിനോ, കഴിഞ്ഞതെല്ലാം മറക്കണമെന്ന കാര്യത്തിനോ അല്ലല്ലോ മുഖ്യം.. അതിനൊക്കെ മാത്രമായി കാത്തിരിക്കാൻ മാത്രം ജീവിതം എത്രയോ ചെറുതാണ്.. ലാമിക്ക് മറ്റാരെക്കാളും നന്നായി അറിയുന്നതാണ് ഇതൊക്കെ ..

എന്നിട്ടും എന്തേ മനസ്സിലൊരു വിഷമം, ഒരു നീറ്റൽ.... തന്റെ മനസ്സിനെ തനിക്ക് തന്നെ മനസ്സിലാക്കാൻ പറ്റാത്തത് പോലൊരു തോന്നൽ ?

അവൾ പതിയെ അവളുടെ ഹാൻഡ് ബാഗ് തുറന്ന് അതിൽ നിന്ന് അവളുടെ ഫോൺ കയ്യിലെടുത്ത ശേഷം പുറത്ത് നിൽക്കുന്ന റൈഹാനെ നോക്കി ഒരു നിമിഷം നിന്നു... താൻ തിരിച്ചു പോകാൻ കാത്തിരിക്കുകയാണോ അവൻ?

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിWhere stories live. Discover now