part 1

1.1K 102 53
                                    

എന്തിനാണ് റബ്ബേ ഇങ്ങനെ ഒരു പരീക്ഷണം..
എന്റെ മാതാപിതാക്കൾ ഇന്നെന്റെ കൂടെയില്ല.

സംരക്ഷിക്കേണ്ട ബന്ധുക്കൾ എല്ലാവരും ചുറ്റുമുണ്ടായിട്ടും ഞാൻ ഒരു ഭാരമാണെന്ന പോലെയാണ് എന്നോടുള്ള പെരുമാറ്റം..

"ഹോ കഴിഞ്ഞില്ലേ ഉമ്മാമയുടെ നിസ്ക്കാരോം ദുആയും.. ?

നിസ്കരത്തിന് ശേഷമായുള്ള എന്റെ നാഥനോടുള്ള സങ്കടം പറച്ചിലിനിടെയാണ് മൂത്തുമ്മായുടെ വിളി എന്നെ വിളിച്ചുണർത്തിയത്....

ഞാൻ പറയാൻ മറന്നു എന്റെ പേര് ജഫ്ന അഹ്‌മദ്‌...
അഹമദ് എന്റെ ഉപ്പ. ഉമ്മ നാസില ഞാൻ ഏക മകളാണ്...

പക്ഷെ ഈ മകളെ സംരക്ഷിക്കാനും സ്നേഹിക്കാനും ഇന്നെന്റെ കൂടെ അവർ രണ്ടുപേരും ഇല്ല...

.......

ഉപ്പാക് ആക്സിഡന്റ് പറ്റി എന്ന വാർത്തയുമായാണ് അന്നെന്റെ വീട് ഉണർന്നത്...
അതോടെ എന്റെ വീട്ടിലെ സന്തോഷം അവസാനിച്ചു.
വെറുമൊരു ആക്സിഡൻഡ് മാത്രമായിരുന്നില്ല അത്..
എന്റെ ജീവിതം തന്നെ മാറ്റി മറിച്ചൊരു ദുരന്തമായിരുന്നു ....

വെള്ള പുതച്ച എന്റെ ഉപ്പയുടെ ശരീരത്തിലേക്ക് കണ്ണീർ പോലും വരാതെ നിർവികാരമായ അവസ്ഥയിൽ നോക്കി ഇരിക്കുന്ന എന്റെ ഉമ്മയെയും അന്നവിടെ വെച്ചു എനിക്ക് നഷ്ടപ്പെട്ടു...

പിന്നീടുള്ള 3 വർഷത്തെ ജീവിതം.
ഒരു പാവയെ പോലെ എന്റെ ഉമ്മ ജീവിച്ചു തീർത്തു..
ആരോടും ഒന്നും മിണ്ടാതെ എന്നെയും ചേർത്തു പിടിച് ശൂന്യതയിലേക്ക് കണ്ണും നട്ട് ഒരു ജീവച്ചം പോലെ എന്റെ ഉമ്മ....

"ടീ നീ എന്താ ഇങ്ങനെ ആലോചിക്കുന്നേ?

അടുക്കളയിൽ ഒരുപാട് ജോലിയുണ്ട് സ്വപ്നം കണ്ടിരുന്നാൽ നേരത്തിന് ഭക്ഷണത്തിന് വന്നാൽ മെതിയല്ലോ....

മൂത്തുമ്മായുടെ മുന വെച്ചുള്ള സംസാരം അതെനിക്ക് സഹിക്കാൻ പറ്റുന്നില്ല...
എന്നാലും എനിക്ക് മുന്നിൽ എന്താണ് വഴി...?

ഉമ്മയുടെ മാനസികമായ പ്രശ്നം കാരണമാണ് ഞാനും എന്റെ ഉമ്മയും എന്റെ ഉമ്മാക് കൂടി അവകാശമുള്ള ഈ തറവാട്ടിലേക്ക് താമസിക്കാൻ വന്നത്...

അനാഥ Where stories live. Discover now