പാർട്ട് 9

468 74 51
                                    

"ജെഫ്‌ന കോളേജ് ക്ലോസ് ചെയ്യാൻ ആയല്ലോ എന്താണ് നിന്റെ തീരുമാനം..?

നിയാസ് സാറാണ്....

"സാർ എനിക്കറിയില്ല എന്ത് ചെയ്യണമെന്ന് വീട്ടിൽ പോവാൻ എനിക്ക് പറ്റില്ല ..

"മൂത്താപ്പാ വിളിച്ചാൽ ഞാൻ ചോദിച്ചു നോക്കട്ടെ
" വീട്ടിൽ പോവാൻ എനിക്ക് പേടിയാണ് സാർ.
" നൗല ഒക്കെ എന്നെ വല്ലാതെ ഉപദ്രപിക്കും അവളുടെ എൻഗേജ്‌മെന്റിന് പോലും എന്നെ വിളിച്ചില്ല മൂത്താപ്പ പറഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത് അവർക്ക് അത്രയും എന്നോട് വെറുപ്പാണ്  എന്തിനാണ് എന്നെനിക്കറിയില്ല സാർ .. ?

"ഹേയ് കരയേണ്ട ഇനിയും കുറച്ചു ദിവസം ഉണ്ടലോ?
" നമ്മുടെ വീട്ടിൽ കൊണ്ട് പോവാൻ നമ്മുക്കു താല്പര്യം ഉണ്ട് എന്നാൽ മോൾ വരാനും തയ്യാറാവുന്നില്ല ..

"പിന്നെ ഇപ്പോൾ നിര്ബന്ധിക്കാനും പറ്റില്ല കാരണം എന്റെ അംജുന്റെ ക്ലാസ്സ് കഴിഞ്ഞു ...

"ഇനി ഒരു ജോലി ആവുന്നത് വരെ അവൻ വീട്ടിൽ ഉണ്ടാവും അപ്പോൾ മോൾക്ക് അതൊരു വിഷമം ആവില്ലേ അതാ അങ്ങോട്ട് വരാൻ ഞാൻ നിര്ബന്ധിക്കാത്തത്...

"അംജു... ?അതാരാ ???

"എന്റെ മോനാണ് ..

"ഹോ എനിക്ക് നെയിം അറിയില്ലായിരുന്നു..

" അംജദ് എന്നാണ് അവന്റെ പേര്...

"മോൾ ഇപ്പോൾ ഹോസ്റ്റലിലേക്ക് പൊയ്ക്കോളൂ നമുക്ക് എന്തെങ്കിലും വഴി കാണാം...

...................

"ഉമ്മാ ദേ ഉപ്പ കാളിംഗ്....

"അതേ മിഫ്രഹിന്റെ വീട്ടിൽ നിന്നും ഫോൺ വിളിച്ചിരുന്നു അവളുടെ ക്ലാസ്സ് കഴിഞ്ഞാൽ കല്യാണം കഴിക്കണം എന്ന്
" അവര്ക് വേഗം വേണം എന്ന് പറയുന്നു...

"അല്ലാതെ പിന്നെ എന്ത് ചെയ്യാൻ അവളുടെ എല്ലാ വാശിക്കും കൂട്ട് നിന്നത് നീ അല്ലേ അവൻ എങ്ങിനെ ഉള്ളവൻ ആണെന്ന് നീ ശെരിക്കും അന്വേഷിച്ചിരുന്നോ...?

" ആ ഞാൻ അന്വേഷിച്ചു നല്ല സ്വഭാവാണ് എന്നൊക്കെയാ അന്വേഷിച്ചപ്പോൾ കിട്ടിയത് ..

"   മ്മ് ..
"നീ എന്തെങ്കിലും ചെയ്യ് ജീവിതമാണ് അത് നീ മറക്കണ്ട...

അനാഥ Where stories live. Discover now