പാർട്ട് 8

504 79 49
                                    

"വഹി..

"നീ ക്ലാസ്സിലാണോ ..?
"നീ ഒന്ന് ഗേൾസ് ഹോസ്റ്റലിന്റെ അടുത്ത വന്നേ...
ഒരു സ്ഥലം വരെ പോവാനുണ്ട്..

" ആ ഞാൻ ഇപ്പോ വരാം...

"നല്ല പനി ഉണ്ടല്ലോ..
" നമുക്ക് ഡോക്ടറെ അടുത്ത് പോവാം മോൾ വിഷമിക്കേണ്ട..

എന്നൊക്കെ പറഞ് വഹീദ ടീച്ചർ എന്നെ ചേർത്തുപിടിച്ചപ്പോൾ ഞാൻ എന്റെ ഉമ്മയെയാണ് അവരിൽ കണ്ടത്..

അവരുടെ കെയറിങ് സ്നേഹം ഒക്കെ കണ്ടപ്പോൾ എനിക്കെന്റെ ജീവിതം തന്നെ മിസ്സ് ചെയ്തു എന്റെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നെങ്കിൽ.
ചെറിയൊരു തലവേദന വന്നാൽ പോലും അരികിൽ നിന്നും മാറാത്ത എന്റെ പ്രിയപ്പെട്ടവർ..

"എന്തിനാ മോളെ നീ കരയുന്നെ...?

" അയ്യേ ചെറിയൊരു പനി വന്നതിനാണോ കരയുന്നെ എന്ത് വന്നാലും തന്റേടത്തോടെ നില്ക്കാൻ അല്ലേ മോൾ ശ്രമിക്കേണ്ടത്... ?

"മോളുടെ സങ്കടം ഒക്കെ ഇപ്പോ സാർ പറഞ്ഞാണ് ഞാൻ അറിഞ്ഞത് പടച്ചറബ്ബ്‌ മോളെ കൈവിടൂല ഒരിക്കലും ....

"വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം..

.....................

"ആ കുട്ടിയെ കാണുമ്പോൾ എനിക്ക് തോന്നുന്നു നമുക്ക് ഒരു മോളുണ്ടേൽ അതേ പോലെ ഉണ്ടാവും അല്ലെ... ?

"മ്മ് നല്ല സ്വഭാവാണ് വീട്ടിൽ ആകെ പ്രശ്നമാണ് അവളെ മനസ്സിലാക്കാൻ ആരുമില്ല അന്ന് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു നമുക്ക് ഇങ്ങനെ ഒരു മോളുണ്ടായെങ്കിൽ എന്ന്....

...............

"സാർ..
" അത് ജെഫ്‌നയുടെ പനി മാറിയിട്ടേ ഇല്ല ഇപ്പോഴും നല്ല ചൂടുണ്ട് ക്ഷീണം കൊണ്ട് എഴുന്നേൽക്കാൻ പറ്റുന്നില്ല ഓൾക്....

ആ ഞാൻ വരാം നിങ്ങൾ ഹോസ്റ്റലിലേക്ക് പൊയ്ക്കോളൂ.... ആമിനാ

Mm..

"വഹീദാ വാ നമുക്ക് ജെഫ്‌നയെ പോയി നോകാം കുട്ടിക്ക് പനി കുറവ് ഇല്ല എന്ന് അവളുടെ ഫ്രണ്ട്സ് ഇപ്പോ വന്ന് പറഞ്ഞതാ....

"മോളെ നീ വീട്ടിൽ പോവുന്നോ ഇവിടെ ഇങ്ങനെ തനിച്ചു കിടക്കുമ്പോൾ മോൾക്ക് വിഷമം അല്ലേ... ?

അനാഥ Where stories live. Discover now