പാർട്ട് 15

451 74 44
                                    

"ഉമ്മാ ഞാൻ 2 ദിവസം കഴിഞ്ഞു പോവുകയല്ലേ അതിന് മുൻപ് നിങ്ങളെ മരുമോളെ എനിക്കൊന്ന് കാണണമായിരുന്നു.....

" അതെന്തിനാ ??

"അത് ഉപ്പാ ഇനി ഞാൻ വരുമ്പോഴേക്കും നിങ്ങളുടെ മരുമകൾ ആവും എന്ന് അവൾ അറിയാൻ സാധ്യത ഉണ്ട്
അത് കൊണ്ട് എന്റെ ജാട ഒന്ന്കൂടി അവളെ കാണിക്കണം
എന്നിട്ട് അവളുടെ മുഖത്തെ ആ ദേഷ്യം ഒന്നുകൂടി എനിക്ക് കാണണം

ഉമ്മാ പ്ലീസ് .ഒന്ന് സഹകരിക്കെന്റെ മാഷേ..

"അതിന് ഇനി എന്താ ചെയ്യാ ഇനി അവൾ ഉമ്മാന്റെ അടുത്തേക്ക് വരുമ്പോഴേക്കും നീ പോയിട്ടുണ്ടാവും അപ്പോൾ പിന്നെ..???

" അതിന് ഞാൻ നാളെ കോളേജിൽ വരാം...

" കോളേജിലോ??

" അല്ലാതെ പിന്നെ പാർക്കിൽ വരാൻ പറ്റുമോ ???

"അംജു നിന്റെ ചളി കൂടുന്നുണ്ട് കെട്ടോ...

" അയ്യോ ഈ ഉമ്മാന്റെ അല്ലേ ഞാൻ അപ്പോൾ പിന്നെ ചളി ഇല്ലാണ്ട് ആവുമോ..

. "അള്ളോഹ് നിങ്ങൾക്ക് എന്താ ഇത്ര ആലോചിക്കാൻ ഒന്ന് സമ്മതിക്കേന്റെ സാറന്മാരെ....

" ഡാ അങ്ങിനെ കണ്ടോണ്ടിരിക്കാൻ പാടില്ല അത് കുറ്റം അല്ലെ ??

"അതിന് ഇതൊരു പെണ്ണ് കാണൽ ചടങ്ങായി കണ്ടാൽ മെതിയെന്റെ പൊന്നുമ്മാ പെണ്ണ് കാണൽ അള്ളാഹു പറഞ്ഞതല്ലേ... ?

"അത് ശെരിയാണ് എന്നാലും..

"ഒരു എന്നാലുമില്ല ചെക്കന്റെ ഉമ്മയും ഉപ്പയും കൂടെ ഉണ്ടല്ലോ പിന്നെ എന്താ... ?

"മ്മ് ..
"നോകാം..

" ഇനി അതൊക്കെ ക്രിയേറ്റ് ചെയ്യേണ്ടത് നിങ്ങളുടെ ജോലി നാളെ ഉച്ചക്ക് ഞാൻ അവിടെ എത്തും....

"അല്ല ഉമ്മാ ഞാൻ ഏത് പാന്റും ഷർട്ടും ഇടണം ഭയങ്കര കൺഫ്യൂഷൻ ഞാൻ പെണ്ണ് കാണാൻ വരികയല്ലേ അപ്പോൾ നല്ല മൊഞ്ജനായി വരണ്ടേ..??

" നീ ഒന്ന് പോയെ അംജു...

" ഈ ഉമ്മാക്ക് എന്നോട് ഒരു സ്നേഹവും ഇല്ല ഇല്ലേൽ പിന്നെ സ്വന്തം മോനെ നല്ല മൊഞ്ജനായി പെണ്ണ് കാണാൻ ആയ്ക്കുകയല്ലേ വേണ്ടത്......

അനാഥ Where stories live. Discover now