പാർട്ട് 12

514 74 32
                                    

"വാ മോളെ നമുക്ക് ഭക്ഷണം കഴിക്കാലോ..?
" ആ വരുന്നു ഉമ്മുമ്മാ ...

ഭക്ഷണോക്കെ കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോളാണ് ഉമ്മുമന്റെ ഓരോ പഴയ കാര്യങ്ങളൊക്കെ എനിക്ക് പറഞ്ഞു തരാറുള്ളത് ..
ഇന്നെന്തേ ഉമ്മുമ്മാ ഒന്നും മിണ്ടുന്നില്ലലോ.?
. "എന്തെ ഉമ്മുമ്മാ പറ്റിയെ.. ???

"ഹേയ് ഒന്നുമില്ല മോളെ മക്കളൊക്കെ വന്ന് പോയാൽ അന്ന് എനിക്ക് എന്തോ നല്ല വിഷമം ആവും
എന്റെ അംജുനു എന്നെ നല്ല ഇഷ്ടാണ് നീ കണ്ടിട്ടില്ലേ അവൻ എന്നും അങ്ങിനെയാ എനിക്ക് എന്റെ കൊച്ചു മക്കളിൽ ഏറ്റവും കൂടുതൽ ഇഷ്ടം അവനെയാ ...

"ഉമ്മുക്കക് എത്ര കൊച്ചു മക്കളുണ്ട്...?

" എനിക്ക് 8 കൊച്ചു മക്കളുണ്ട് അതിൽ ഏറ്റവും മൂത്തയാൾ അംജുവാണ്....

" എനിക്ക് 3 മക്കളുണ്ട് നിയസിന്റെ ഇളയതാണ് എല്ലാവരും ...

"അവരുടെ കൂടെ പൊയ്ക്കൂടേ ഉമ്മുമക്....?

" അങ്ങിനെ പോയെങ്കിൽ എനിക്ക് ഇങ്ങനെ ഒരു മോളെ കിട്ടുമോ എന്ന് പറഞ് ഉമ്മുമ്മാ എന്നെ ചേർത്തു പിടിച്ചു..

" അത് ശെരിയാണ് എന്നാലും ???

"അത് അംജുന്റെ വലിപ്പ ഒരുപാട് ആഗ്രഹിച്ചു നിർമിച്ചതാണ് ഈ വീട് പുഴയും വയലുമൊക്കെ ഒരുപാട് ഇഷ്ട്ടമാണ് അത് കൊണ്ടാണ് ഇവിടെ വീട് എടുത്തത് അങ്ങിനെയുള്ള വീട് പൂട്ടി വെക്കുക എന്ന് പറഞ്ഞാൽ എനിക്ക് എന്തോ അങ്ങിനെ ചിന്തിക്കാൻ പറ്റിയില്ല മോളെ
അതാ ഞാൻ പോവാതെ .....!

"ഹേയ് ഉമ്മുമ്മാ വിഷമിക്കേണ്ട ഉമ്മുമ്മാടെ മക്കൾക്കു അത് മനസ്സിലാവുന്നുണ്ടലൊ അത് മതി....

"മോൾക്ക് കോളേജ് തുറക്കാനായെന്ന് നിയാസ് പറഞ്ഞു മോൾ പോയാൽ....?

" അയ്യോ ന്റെ ഉമ്മുമ്മയെ കാണാൻ എല്ലാ ആഴ്ചയും ഞാൻ വരും
" ഇനി എല്ലാരും പോവുന്ന പോലെ എനിക്ക് പോവാനും ഒരു വീടും കാത്തിരിക്കാൻ ഈ മൊഞ്ചത്തി ഉമ്മുമ്മയും ഉണ്ടലോ...

" ഹ ഹ മോൾ എന്തെ എന്റെ അംജുന്റെ വിളി കേട്ട് പഠിച്ചോ അവൻ എന്നും എന്നെ ഇങ്ങനെയേ വിളിക്കുള്ളു ....

ശൊ വെണ്ടാർന്നു ഉമ്മുമ്മാ എന്നെ എന്തോ കരുതിയിട്ടുണ്ടാവും  അവനെ വിചാരിക്കുമ്പോൾ തന്നെ എനിക്ക് ദേഷ്യവും സങ്കടവും വരുന്ന പോലെ.....

അനാഥ Where stories live. Discover now