പാർട്ട് 11

525 76 42
                                    

"പൂവി എന്നിട്ട് സാറിന്റെ ഉമ്മാന്റെ വീട്ടിലോ...?
" ഇത്രയും ഞാൻ പ്രധീക്ഷിച്ചില്ലായിരുന്നു എന്നിട്ട് എങ്ങിനെ ഉണ്ട് അവിടെയൊക്കെ..?

" ഉമ്മുമ്മാ എങ്ങിനെ... ?

"ആ അൽഹംദുലില്ലാഹ് ഇതിൽ കൂടുതൽ സ്നേഹം കിട്ടുന്ന സ്ഥലം വേറെ എനിക്ക് കിട്ടാനില്ലെടീ...

"എന്തായാലും നീ ഹാപ്പി ആയല്ലോ പൂവേ എങ്കിൽ ദേ ഞാനും ഹാപ്പി......

ഈ വീട്ടിൽ ഞാൻ അനുഭവിക്കുന്ന സ്‌നേഹവും പരിഗണനയും..
എന്റെ സ്വന്തം എന്ന പോലെ എനിക്ക് സ്നേഹിക്കാൻ പറ്റുന്ന എന്റെ ഉമ്മുമ്മാ...
എനിക്കും ജീവിതത്തിൽ  ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ഞാൻ തനിച്ചല്ല .
എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും ആരൊക്കെയോ ചുറ്റുമുള്ളതായ ഒരു ഫീലിംഗ്.. അൽഹംദുലില്ലാഹ്

ദിവസം പോയതറിഞ്ഞില്ല...

"മോളെ അവരിന്ന് ഇങ്ങോട്ട് വരുന്നുണ്ട്..

" ആരാ ഉമ്മുമ്മാ ടീച്ചറും സാറുമാണോ...?

" ആ ..
മോളെ അന്ന് ഇവിടെ കൊണ്ട് വിട്ടിട്ട് വഹീദ ഇവിടെ വന്നില്ല ലോ...
നിയാസ് അന്ന് വന്ന് പോയതല്ലേ..

മ്മ് ..

.....................
noula pov.....

"ഉമ്മാ കല്യാണത്തിനെക്ക് എവിടുന്നാ സ്വർണം വാങ്ങുന്നെ... ??

"അതൊക്കെ ഉപ്പാ വന്നിട്ട് തീരുമാനിക്കാം നൗലാ നിനക്ക് എന്താ തിരക്ക്... ?

"അത് ഒന്നുല ദേ എനിക്ക് 2 കയ്യും നിറച്ചും വള വാങ്ങണേ....

"ന്റെ നൗലാ കല്യാണത്തിന് ഇനിയും 2 ആഴ്ച ഉണ്ടല്ലോ ഉപ്പാ വരട്ടെ....

" ഉമ്മാ ആ ജെഫ്‌നയെ വിളിക്കണ്ടേ..?

" അത് ഉപ്പാ എന്തായാലും കൂട്ടി വരും ..

"ആ അവൾ കാണട്ടെ ന്റെ കല്യാണം....

" ഉമ്മാ ഈ വീട് നിങ്ങളുടെ പേരിൽ മാത്രം എഴുതി തരാൻ അവളോട് പറഞ്ഞൂടെ...??

" അതിന് അവളോട് പറഞ്ഞിട്ടൊന്നുമില്ല ഇത് അവളുടെ പേരിലാണ് എന്ന്...

"Hm എന്നാലും ഉപ്പാപ്പ എന്റെ പേരിൽ ഒന്നും എഴുതി തന്നില്ലാലോ... ?

അനാഥ Where stories live. Discover now