പാർട്ട് 19

582 70 74
                                    

"മോളെ എണീക്ക് കുറേ സമയം ആയി ...

"അല്ലാഹ്..
" ഉമ്മുമ്മാ സുബ്ഹി ബാങ്ക് വിളിച്ചോ??

" ഇല്ല കുറച്ചു സമയം കൂടി ഉണ്ട്
" ഇന്നെന്തേ മോൾ എണീക്കാൻ വൈകിയേ... ?

" അത്.. ഉമ്മുമ്മാ ഉറങ്ങാൻ കുറേ സമയം ആയി ഉറക്ക് വന്നേ ഇല്ല...

"അതെന്താ ഇന്നത്തെ പെണ്ണ് കാണൽ ഓർത്തിട്ടാണോ?

" ഹേയ് അല്ല ഉമ്മുമ്മാ...

" കള്ളം പറയല്ലേ
മോൾക്ക് വരാൻ പോവുന്ന പുയ്യാപ്ല മോളെ പോലെ തന്നെ നല്ല കുട്ടിയാണ്...

" അതിന് ഉമ്മുമ്മാ കണ്ടോ ?

"അത് ഇല്ല എനിക്ക് അങ്ങിനെ തോന്നിയത്...

" ഹോ ഉമ്മുമന്റെ തോന്നൽ ഭയങ്കരാണല്ലോ... ?

"അല്ല ഉമ്മുമ്മാ എന്റെ പെണ്ണ് കാണൽ ആയിട്ട് ഉമ്മുമക് വിഷമം ഒന്നുമില്ലേ??

"വിഷമമോ എന്തിനാ?

" അത് ഞാൻ ഇവിടുന്ന് പോവേണ്ടി വരൂലേ...

" ഇല്ല എനിക്ക് വിഷമം ഒന്നും ഇല്ല....

" ഇല്ലേ ?
അപ്പോൾ ഉമ്മുമക് എന്നെ ഇഷ്ടല്ല അല്ലേ... ?

"ഇഷ്ടാണ് മോളെ എന്നാൽ ഇനി മുതൽ  എന്റെ അംജുന്റെ പെണ്ണ് എന്റെ കൂടെ ഉണ്ടാവും...

"അപ്പോൾ ഞാൻ ഇവിടുന്ന് പോവണം അല്ലേ.... ?

"ആ ഈ മോൾക്ക് ഇവിടുന്ന് പോയല്ലേ പറ്റുള്ളൂ എന്നാൽ എന്റെ അംജുന്റെ പെണ്ണ് എന്നും എന്റെ കൂടെ ഉണ്ടാവും...

"ഉമ്മാമ എനിക്ക് പോവണ്ട ഇവിടുന്ന് എനിക്ക് കല്യാണം വേണ്ട
ഞാൻ ഇവിടുന്ന് ഒരിക്കലും പോവൂല....

" അയ്യേ മോൾ കരയല്ലേ...

"അപ്പോൾ ആ ജാടയുടെ പെണ്ണിനെ എന്നെ സ്നേഹിക്കുന്ന പോലെ ഉമ്മുമ്മാ സ്നേഹിക്കുമോ.. ?

"ജാടയോ അതാരാ മോളെ ???

"അല്ലാഹ് അത്..  അത് ഒന്നുമില്ല ഉമ്മാമ
ഞാൻ ഉമ്മുമക് ചായ എടുത്തു വരാം.....

എന്ന് പറഞ്ഞു ഞാൻ അവിടുന്ന് രക്ഷപെട്ടു
പടച്ചോനെ ഉമ്മുമക് മനസ്സിലായോ ആവോ ?
ഇഷ്ടം കൊണ്ട്  അംജദ് എന്ന് മുഴുവൻ വിളിക്കാത്ത അവനെ ജാട എന്ന് വിളിക്കുന്നത് കേട്ടാൽ ഉമ്മുമ്മാ എന്നെ ഇപ്പോ തന്നെ അടിച്ചു പുറത്താക്കിയേനെ....

അനാഥ Where stories live. Discover now