പാർട്ട് 10

533 89 87
                                    

"എന്നാലും ടീച്ചറെ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു.....

" ചതിയൊ എന്ത് ചതി....???

ടീച്ചറെ പോലെ തന്നെ എന്ത് ചതി എന്ന ചോദ്യത്തോടെ ഞാനും തൻഹയും ആമിയുടെ മുഖത്തേക്ക് നോക്കി...

" ഇന്നലെ വലിയ സസ്‌പെൻസും തന്നിട്ട് പോയിട്ട് അത് ആലോചിച്ചിട്ട് ഒട്ടും ഉറങ്ങിയില്ല ഞാൻ...

"എന്ത് സസ്പെൻസാണ് ആമി നീ ഈ പറയുന്നേ..???

ടീച്ചർ ഒന്നും അറിയാതെ പോലെ ചോദിച്ചു...

"പൂവിയെ എവിടേക്കോ കൊണ്ട് പോവും എന്ന് പറഞ്ഞിട്ട്
അത് അറിയാഞ്ഞിട്ടു ഞാൻ ഒട്ടും ഉറങ്ങീല അറിയോ ടീച്ചർ... ???

"എന്റെ പടച്ചോനേ ഇതാണോ കാര്യം ...

എന്ന് പറഞ്ഞ ഞങ്ങൾ എല്ലാരും ആമിയെ കളിയാക്കി ചിരിച്ചു ...

"മ്മ് ചിരിച്ചോ അല്ലേലും എന്റെ സങ്കടം നിക്ക് മാത്രല്ലേ  അറിയുള്ളു .....

ആമി വീണ്ടും സെന്റി അടിച്ചു...

"ന്റെ കുട്ടീ എനിക്ക് നിന്റെ വർത്താനം കേട്ടിട്ട് ചിരിക്കാൻ വയ്യ...

"അയ്യോ ടീച്ചറെ ചില നേരത്തു ഇവളുടെ ചളി കേട്ടാൽ  സ്വന്തം ബോംബിട്ട് മരിക്കാൻ തോന്നും അത്രയും ചളിയാണ് .....

തനു ആമിയെ എന്തൊക്കെയോ പറഞ്ഞ് ചൂടാക്കാനുള്ള പരിപാടിയിലാണ്...

" അതൊക്കെ പോട്ടെ ഇനി പറ ടീച്ചറെ പൂവിയെ എവിടെക്കാ കൊണ്ട് പോവുന്നെ.. ???

"അത് വീണ്ടും സസ്പെൻസ്....

"വീണ്ടും സസ്പെൻസോ.   ???

ഞങ്ങൾ എല്ലാരും ഒന്നിച്ചു ചോദിച്ചു...

" അതേ ആ സ്ഥലത്തു കൊണ്ട് പോയി നേരിട്ട് കാണിച്ചു തരുമ്പോൾ പറഞ്ഞു തരും....

"എന്നാലും ടീച്ചറെ കഷ്ടമുണ്ട് കെട്ടോ എന്നെ ഇങ്ങനെ കൊല്ലുന്നതിൽ..
" എനിക്ക് സഹിക്കാൻ പറ്റൂല....

"അത് ആമീ ഇവള് അവിടെ എത്തുമ്പോഴേക്ക് നീ നിങ്ങളുടെ വീട്ടിലും എത്തിയിട്ടുണ്ടാവും ജെഫ്‌ന അവിടുന്ന് വിളിച്ചു പറയും അത് വരെ എല്ലാവരും ക്ഷമിക്ക്.. .

അനാഥ Where stories live. Discover now