Part6

584 72 19
                                    

"അത് ഞാൻ പോയാൽ മോൾ വീട്ടിൽ നിൽക്കുക എന്ന് പറഞ്ഞാൽ
നൗല  എന്താണ് ചെയ്യുക എന്നറിയില്ല...

" അത് കൊണ്ട് മോൾ ഇനി മുതൽ ഈ കോളേജിന്റെ കീഴിലുള്ള ഗേൾസ് ഹോസ്റ്റലിൽ നിന്നോ...
അവിടെ ആവുമ്പോൾ മോൾക്ക് പ്രശ്‌നം ഒന്നുമുണ്ടാവില്ല..
"മോൾടെ കൂട്ടുകാർ ഒക്കെ ഉണ്ടാവും.!
പിന്നെ എന്ത് ആവശ്യത്തിനും നിയാസ് സാറും ടീച്ചറും ഉണ്ടാവുമെന്നും പറഞ്ഞിട്ടുണ്ട്....

" നീ എന്ത് പറയുന്നു.. ?

"സത്യം പറയാലോ മൂത്താപ്പാ ഞാൻ അങ്ങിനെ ഒന്ന് ആഗ്രഹിച്ചിരുന്നു..
"എന്നാൽ എങ്ങിനെ പറയണം എന്നെനിക്ക് അറിയില്ലായിരുന്നു...

" എന്റെ അഭിപ്രായത്തിൽ മോൾക്ക് ഏറ്റവും സേഫ് ഇത് തന്നെയാണ് ഒന്നുകൊണ്ടും ഭയപ്പെടേണ്ട റബ്ബ് നിന്റെ കൂടെ തന്നെ ഉണ്ടാവും...

"നാളെ മുതൽ മോൾ വേറൊരു വീട്ടിൽ എന്നത് പോലെ കണ്ടാൽ മതി കെട്ടോ..

" മറ്റന്നാൾ ഞാൻ പോവും അതിന് മുൻപ് നിന്നെ ഇവിടെ സേഫ് ആയ ഒരു സ്ഥലത്തു നിർത്തിയിട്ടാണുള്ളത് എന്ന് എനിക്ക് ഉറപ്പുണ്ടായാൽ എന്റെ മനസ്സിന് സമാധാനം ആവും...

" മൂത്തുമ്മാ എന്ത് പറയും..?

" അത് ഞാൻ അവളോട് പറഞ്ഞോളാം..

" അതിനാണ് നാളെ തന്നെ നിന്നെ ഇവിടെ കൊണ്ട് നിർത്താൻ ഞാൻ ആലോചിച്ചത് ഞാൻ പോയി കഴിഞ്ഞാൽ മോളെ അവര് വിട്ടില്ലെങ്കിലോ..
" അവളെ പേടിച്ചിട്ടൊന്നുമല്ല മോളെ എല്ലാം മനസ്സിലാകുന്നവരോട് സംസാരിച്ചിട്ടല്ലേ കാര്യമുള്ളൂ..!
" എല്ലാത്തിനെയും കുറ്റപ്പെടുത്തുന്നവരോട് സംസാരിക്കുന്നതിലും നല്ലത് മിണ്ടാതിരിക്കുക എന്നതാണ്...

"മൂത്താപ്പ എനിക്ക് വേണ്ടി അവരോട് പിണങ്ങരുത്...

" ഹേയ് ഇല്ല മോളെ നീ അന്ന് പറഞ്ഞത് കൊണ്ട് തന്നെയാണ് ഞാൻ ഒന്നും ചോദിക്കാതിരുന്നത്...
മോളുടെ പോലോത്ത നല്ല മനസ്സ് അള്ളാഹു എല്ലാവർക്കും കൊടുക്കില്ല  മോളെ അള്ളാഹു കൈ വിടൂല...

"പിന്നെ മോൾക്ക് പൈസക്ക് വല്ല ആവശ്യവും വന്നാൽ എടുക്കാൻ ഒരു ബാങ്ക് അകൗണ്ട് ഉണ്ടാക്കാം..
" നമുക്ക് പോവുന്ന വഴിക്ക് ബാങ്കിൽ ഒന്ന് കയറാം.
" പിന്നെ നിന്റെ ഉപ്പാന്റെ പ്രോപെര്ടിയിലെ റെന്റ് ഒക്കെ ആ അകൗണ്ടിലേക്ക് അയക്കാൻ അവരോടൊക്കെ പറഞ്ഞോളാം..
"മോൾ എല്ലാം സൂക്ഷിച്ചു ഉപയോഗിക്കണം കെട്ടോ...

അനാഥ Where stories live. Discover now