chali-77

319 28 13
                                    

അടുത്തൊന്നും ഇത്രേം മനസ്സറിഞ്ഞു ചിരിച്ചിട്ടില്ല . . ഇത് എഴുതിയത് ആരെന്നറിയില്ല . എന്തായാലും നൂറുകോടി പുണ്യങ്ങൾ .

A letter...

ആവേശഭരിതനായ സുഹൃത്തിന് ഒരു കത്ത്..
നിന്റെ എഴുത്തു കിട്ടി.അവിടെ ദുബായിയിൽ നിനക്ക് സുഖമെന്നറിഞ്ഞു സന്തോഷിക്കുന്നു. നീയെങ്കിലും സന്തോഷിക്കുന്നുണ്ടല്ലോ...അതുമതി...
ഇന്നിവിടെ ഹർത്താലില്ല.ഹർത്താലുണ്ടോ എന്നറിയാത്തതുകൊണ്ടു രാവിലെ ഒരു കടയും തുറക്കാറില്ല.പതിനൊന്നു മണിയോടെ ആരുമൊന്നും പറഞ്ഞില്ലെങ്കിൽ മാത്രമേ ബസോടുകയും കട തുറക്കുകയും ചെയ്യൂ..ഈ മാസം ഇതാദ്യായിട്ടാ ഹർത്താലില്ലാത്തത്...
ദാമോദരേട്ടന്റെ മോളുടെ കല്യാണം നിശ്ചയിച്ചു.അടുത്ത ഹർത്താലില്ലാത്ത ദിവസം ശുഭമുഹൂർത്തത്തിൽ നടത്താനാണ് തീരുമാനം.
ഇവിടെ ഇന്നലെ പട്ടിയെ സംരക്ഷിക്കുന്ന ഉത്തരവ് വന്നു. അവറ്റകളുടെ ചെവിയിൽ മൈക്രോചിപ് ഘടിപ്പിക്കാൻ പരിപാടിയുണ്ട്. അവർക്കും വേണ്ടേ ഒരു നല്ല കാലം.പശുവിനും പട്ടിക്കും മീനിനും നല്ല കാലം വന്ന സ്ഥിതിക്ക് മനുഷ്യനും എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ചിപ്പുണ്ടൊന്നു നോക്കാൻ മോൻ രണ്ടായിരത്തിന്റെ പുത്തൻ നോട്ടു കീറി നോക്കിയ കാര്യം ഞാൻ പറഞ്ഞിരുന്നല്ലോ.സുമതി വന്നു തടുത്തു നിർത്തിയതുകൊണ്ടാ അന്ന് ചെക്കൻ രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ ഞാൻ കൊന്നേനെ .
എട്ടു വയസ്സിനുമേലുള്ള പട്ടികൾ ഇണ ചേരാതെ നോക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.കണ്ടാൽ ഉടനെ കല്ലെടുത്തെറിയണം.കണ്ടിട്ട് മിണ്ടാതെ പോകുന്നത് 15 വർഷംവരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.നീ ലീവിന് വരുന്നുണ്ടെങ്കിൽ കന്നി മാസം ഒഴിവാക്കാൻ നോക്കണം.പട്ടിയെ എറിയാൻ മാത്രമേ സമയം കാണൂ.അതിനു വേണ്ടി മാത്രം നീ ഇത്രയുംകാശുമുടക്കി വരണമെന്നില്ല.പട്ടിയെ തല്ക്കാലം ഞങ്ങൾ ഓടിച്ചോളാം.
ഗാന്ധിജി പെട്ടെടാ..ഇന്നലെഒരുത്തൻ അദ്ദേഹത്തിന്റെ ജാതിയും തൊഴിലും പറഞ്ഞു കളിയാക്കിയിട്ടുണ്ട് അങ്ങേരെ കുറിച്ച് .ആർക്കും എന്തും പറയാമെന്ന അവസ്ഥയാണിപ്പോൾ.അങ്ങേരു വീടുംകൂടിയുംവിട്ടു സ്വാതന്ത്രം വാങ്ങിക്കൊടുത്തത് ഇവന്മാർക്കൊക്കെയാണല്ലോ എന്നോർക്കുമ്പോൾ സങ്കടമുണ്ട്. പാല് കൊടുത്ത കൈക്കു കടിക്കുന്ന കൂട്ടരായി പോയല്ലോ നമ്മൾ എന്നാലോചിക്കുമ്പോ...
പശുവിനെ അമ്മയായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്.കേട്ടത് വെച്ച് നോക്കുമ്പോൾ ഒട്ടകം നമ്മുടെ സഹോദരനായി വരും.അതുകൊണ്ടു അവിടെ വെച്ച് മൂപ്പരെ കാണുമ്പോൾ ഒരു സലാം പറയാൻ മടിക്കേണ്ട.അവസാനകാലം ബന്ധുക്കൾമാത്രമേ കാണൂ എന്നോർക്കണം.ഞാനിന്നലെ നിന്റെ വീട്ടിൽപോയപ്പോ 'അമ്മ താടിക്കു കൈയ്യുംകൊടുത്തു വരാന്തയിലിരിക്കുന്നുണ്ടായിരുന്നു.ഇത്രയും കാലം അമ്മയായി ഞെളിഞ്ഞു നടന്നതല്ലേ.പെട്ടെന്നൊരു ദിവസം ആ പദവി പശുവിന് കൊടുക്കുമ്പോൾ ആർക്കായാലും സങ്കടം വരും.അവരെ പറഞ്ഞിട്ട് കാര്യമില്ല.അതിനിടെ പശുവിന്റെ പാല് കുട്ടിക്കുള്ളതാണ് നമ്മൾക്കുള്ളതല്ല എന്നും ശ്രുതിയുണ്ട്.നല്ല പാൽപ്പൊടി കിട്ടുമെങ്കിൽ രണ്ടു പാക്കറ്റ് നീ കൊണ്ട് വരണം.
മീനിന്റെ കാര്യത്തിലും ഒരു തീരുമാനമാകുന്ന ലക്ഷണമുണ്ട്.മത്തിയൊക്കെ അവതാരമാണെന്നറിയാതെ ഒരു പാട് പൊരിച്ചു തിന്നിട്ടുണ്ട്.ഈ പാപമൊക്കെ എവിടെ കൊണ്ട് തീർക്കും എന്നറിയില്ല. ഞാനും സുമതിയും കൂടി കാശി ഗോകർണം ഒരു യാത്ര പോകാൻ ഉദ്ദേശിക്കുന്നുണ്ട്.തിന്ന മീനുകൾക്ക് പരിഹാരം കാണാതെ മനസ്സിന് ഒരു സ്വസ്ഥതയുമില്ല.
നിനക്ക് താൽപര്യമില്ലെങ്കിൽ ഇങ്ങോട്ടു വരാൻ ഞാൻ നിർബന്ധിക്കില്ല.വിസ പുതുക്കിക്കിട്ടുന്നിടത്തോളം കാലം അവിടെ തന്നെ നിൽക്കുന്നതാണ് നല്ലത്. ഡിജിറ്റൽ ഇന്ത്യ , മേക്കിങ് ഇന്ത്യ തുടങ്ങിയ പരസ്യങ്ങൾ കണ്ടു കണ്ണ് തള്ളി ഉള്ള ജോലിയും കളഞ്ഞു നീ വരണ്ട.പുല്ലു തിന്നു ജീവിക്കണമെങ്കിലും നൂറായിരം നൂലാമാലകളാണിവിടെ.
കാശിക്കു പോകുമ്പോൾഗംഗയിൽ ഒന്ന് വിസ്തരിച്ചു കുളിക്കണമെന്നാണ് സുമതി പറയുന്നത്. നൂറു കോടി കൊടുക്കാൻ നിന്റച്ഛൻ സമ്പാദിച്ചു വെച്ചിക്കോ എന്ന് ഞാൻ ചോദിച്ചപ്പോ നൂറു കോടിക്ക് എത്ര പൂജ്യമുണ്ടെന്നാണ് അവളെന്നോട് ചോദിച്ചത്.സത്യത്തിൽ നൂറു കോടിക്ക് എത്ര പൂജ്യമുണ്ടെന്ന് അവിടെയാരോടെങ്കിലും ചോദിച്ചു അറിയിക്കുമല്ലോ.
ഇവിടെ കൊച്ചിയിൽ മെട്രോ ഉദ്ഘാടനം കഴിഞ്ഞത് നീ അറിഞ്ഞു കാണുമല്ലോ..ഇത് യാഥാർഥ്യമാക്കിയത് ആരാണെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം നില നിൽക്കുന്നുണ്ട്.ചേരമാൻ പെരുമാളിന്റെ ഓർമയ്ക്കായി സഖാവ് നായനാരാണ് ചേരയുടെ ആകൃതിയിൽ ഒരു വാഹനം അന്നത്തെ കൊച്ചിനിൽ വേണമെന്ന് ശഠിച്ചതു് എന്ന് ഒരു കൂട്ടർ വാദിക്കുന്നുണ്ട്.സത്യത്തിൽ ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് ഇത്രയും പേര് ഇതിന്റെ പിന്നിലുണ്ടായിരുന്നു എന്ന് അറിയാൻ കഴിഞ്ഞത്.എന്തായാലും സ്റ്റേഷന് പെയിന്റടിച്ചതും ബൾബ് ഫിറ്റ് ചെയ്തതും ഇപ്പോഴത്തെ സർക്കാരാണ്. മെട്രോയെ കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പുള്ള ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നുണ്ടുപോലും.എത്ര സമ്പന്നമാണ് നമ്മുടെ സംസ്കാരം എന്നറിയണമെങ്കിൽ മെട്രോ ബോഗിയിൽ എഴുതിവെച്ച തെറി കണ്ടാൽ മതി.ഇവിടുത്തെ ചെക്കന് ഇന്നലെ ഞാൻ രണ്ടെണ്ണം കൊടുത്തു.അവൻ രണ്ടു ദിവസമായി കുമ്മനത്തെ കളിയാക്കി നടക്കുന്നു.ഒന്നൂല്ലേലും അങ്ങേരുടെ പ്രായമെങ്കിലും നോക്കണ്ടേ .
അടുത്ത വീട്ടിലെ പിത്തം ദാമോധരൻ കൂട്ട യോഗയ്ക്ക് പോയി ശവാസനം എടുത്തപ്പോൾ ഗ്രൗണ്ടിൽ കിടന്ന് ഉറങ്ങിപ്പോയി.രണ്ടു ദിവസം കഴിഞ്ഞു ആരോ ഒരാൾ വെളുത്ത ടീ ഷർട്ടിട്ട് ഗ്രൗണ്ടിൽ ചത്ത് കിടക്കുന്നു എന്ന് വിവരം കിട്ടിയ പൊലീസാണ് ടിയാനെ വീട്ടിൽ കൊണ്ടാക്കിയത്.സീസണൽ യോഗയ്ക്ക് എന്നെ കിട്ടില്ലെന്നും പറഞ്ഞു ഇപ്പൊ പണിക്കു പോകാതെ യോഗയോട് യോഗയാണ്. ആര് പറഞ്ഞിട്ടും കേൾക്കുന്നില്ല..
മുമ്പത്തെ പോലെയല്ല. ആർക്കും വേണേൽ രാഷ്ട്രപതിയാകാം എന്ന അവസ്ഥയാണ് ഇപ്പോൾ .നീ ഇവിടെ ഉണ്ടായിരുന്നേൽ നിനക്കും ഒരു കൈ നോക്കാമായിരുന്നു. ഒന്നുമില്ലേലും പെൻഷൻ കിട്ടുമല്ലോ.നിനക്ക് വിധിച്ചിട്ടില്ല എന്ന് കരുതിയാൽ മതി.എന്നോട് അവര് പല തവണ ചോദിച്ചതാ. ചേട്ടൻ ബി.എ ഒക്കെ കഴിഞ്ഞതല്ലേ.രാഷ്ട്രപതിയായിട്ടു നില്ക്കാൻ പറ്റുമോ എന്ന്.പണ്ട് ഗുജറാത്തിൽ ടയറു കടയിൽ നിന്നതുകൊണ്ടു ഹിന്ദിയും അല്പസ്വല്പം അറിയാമല്ലോ.സുമതിയാണ് പറഞ്ഞത് ഡെൽഹിക്കൊന്നും പോകാൻ പറ്റില്ല ..നമ്മൾക്ക് വേണ്ടാന്ന്.
ഒന്നാലോചിച്ചാൽ എന്ത് രാഷ്ട്രപതിയായിട്ടെന്താ കാര്യം..ഒരു ഡെങ്കി പനി പിടിപെട്ടാൽ കഴിഞ്ഞില്ലേ.
ഞാൻ ദീർഘിപ്പിക്കുന്നില്ല...നീ വിസ പുതുക്കാനുള്ള നടപടികൾ കൈക്കൊണ്ട് അവിടെ തന്നെ കൂടും എന്ന വിശ്വാസത്തോടെ
സതീർതൻ

 ചളീസ്Where stories live. Discover now