ഹൃദയതന്ത്രികൾ.... part 1...

1.6K 185 124
                                    

പിള്ളേരെ ഞാൻ എത്തി ട്ടോ.... കുറച്ചൂടെ സമയം ഞാൻ ചോദിച്ചിരുന്നു... Complete ആക്കാൻ വേണ്ടി വരാതെ ഇരുന്നത് ആണേ 😇😇പിന്നെ ഇതൊരു കുഞ്ഞു സ്റ്റോറി ആണേ.... വല്യ വളവ് തിരിവുകൾ ഒന്നുമില്ലാത്ത കുഞ്ഞൊരു സ്റ്റോറി.. 💜

അപ്പോ തുടങ്ങിയാലോ ലേ.... ആദ്യമേ പറഞ്ഞിരുന്നു.. എന്നോട് ദേഷ്യം തോന്നരുത്.. സ്റ്റോറി സ്റ്റോറി ആയി കാണണം ട്ടോ... വായോ നമ്മുക്ക് ഹൃദയത്തിന്റെ തന്ത്രികൾ മീട്ടണ്ടേ?? അതും പ്രണയത്തിന്റെ ഭാവത്തിൽ....

............................................................................

ഓട് ഇവിടെ തളർന്നാൽ നിന്റെ അവസാനം ആണ്, തളരരുത് അതും മനസ്സിൽ പറഞ്ഞു കൊണ്ട് ആ മിണ്ടാപ്രാണിയെയും വാരിയെടുത്തു അവളോടി..

ആളറിയാത്ത ആ നാട്ടിൽ, കൂറ്റാകൂരിരുട്ടത്തു, അവളും ആ ജീവിയും മാത്രം ഓടി കൊണ്ടിരുന്നു.. ഭയം നിറഞ്ഞ കണ്ണുകൾ കൊണ്ട് ചുറ്റും നോക്കിയാണ് അവളുടെ ഓട്ടം.... പിന്നിലുള്ള കാലടികളുടെ ശബ്ദം തന്റെ അടുത്തേക് എത്താറായി എന്നറിഞ്ഞ അവൾ കയ്യിലുള്ള ആ സാധുജീവിയെയും കൊണ്ട് ഓട്ടത്തിന്റെ ശക്തി കൂട്ടി...ആ ശക്തിയിൽ മുന്നിലുള്ളത് ഒന്നുമവൾ ശ്രദ്ധിച്ചില്ല... നേരെ ഓടിച്ചെന്നു ഒരു കാറിന്റെ ബോണറ്റിൽ ചെന്ന് തലയിടിച്ചു വീണു.. അവളുടെ കയ്യിൽ നിന്ന് ആ ജീവി തെറിച്ചു വീണു...

 അവളുടെ കയ്യിൽ നിന്ന് ആ ജീവി തെറിച്ചു വീണു

К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.

..

മാനു..... ആ പെൺകുട്ടി വീണ കിടപ്പിൽ കിടന്ന് കൊണ്ട് വിളിച്ചു........

ആ ജീവി റോഡിനരികിലേക്ക് തെറിച്ചു വീണിരുന്നു ....ഒരു കുഞ്ഞു ഒച്ചയോടെ കൂടെ....
പതിയെ ആ പെൺകുട്ടിയുടെ കണ്ണുകൾ അടഞ്ഞു.. എങ്ങും ഇരുട്ട് മാത്രം.....

കാറിൽ നിന്ന് ഇറങ്ങിയവർ ആകെ ഇത് കണ്ട് ഞെട്ടി... ഡോർ തുറന്നുകൊണ്ട് അതിലുണ്ടായിരുന്ന യുവാവ് പുറത്തേക്ക് വന്നു..

ഹൃദയതന്ത്രികൾ...Место, где живут истории. Откройте их для себя