ഹൃദയതന്ത്രികൾ -part 7🔥

978 168 419
                                    

അലോ 😌പുള്ളാരെ സുഖല്ലേ? മഴ ആയിട്ട് എല്ലാരും സേഫ് അല്ലെ? വെള്ളപൊക്കം issues ഒന്നും ഇല്ലല്ലോ? എല്ലാരും കരുതി ഇരിക്കണം കേട്ടോ.. മഴ ഒന്നും കൊള്ളണ്ടട്ടോ...
അപ്പോ തുടങ്ങുവല്ലേ? 💜... പിന്നെ എന്റെ ഈ കുഞ്ഞു കഥ 1k ആവാൻ കുറച്ചു കൂടി ഉള്ളൂട്ടോ🙈🔥💥.. എന്റെ മൃത്യുഞ്ജയ്യേയും, അദ്രിനന്ദിനിയെയും സ്നേഹിക്കുന്ന പിള്ളാരോട് സ്നേഹം മാത്രം.......

💜💜💜💜💜💜💜💜💜💜💜💜💜💜💜

കുറച്ചു ദിവസങ്ങൾ കൂടി കൊഴിഞ്ഞു പോയി.... അല്ലെങ്കിലും ദിവസങ്ങൾക്കും, വർഷങ്ങൾക്കും ചെറി പൂക്കളുടെ ആയുസ്സ് മാത്രമേ ഉള്ളൂ.....ആസ്വദിക്കുന്നതിനേക്കാൾ മുൻപ് അവ കൊഴിഞ്ഞു വീഴും.... എന്നാലും ആ കൊഴിഞ്ഞു വീഴലിനും ഉണ്ടൊരു ഭംഗി.....

ഒരാഴ്ച മൃത്യുഞ്ജയ് അവിടെ ഇല്ലായിരുന്നു... അദ്രിക്ക് ആണേൽ അതൊരു ആശ്വാസം ആയിരുന്നു...

രൂഹി ഹോസ്പിറ്റലിൽ പോയാൽ അദ്രി മാനുവിനും, ടാനിക്കും, ബാമിനും ഒപ്പം നടക്കും അല്ലേൽ ദേവിയമ്മയുടെ കൂടെ അടുക്കളയിൽ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കും..

അന്നൊരു രാത്രി ആയിരുന്നു.. രൂഹി അവിടെ ഇല്ല.. അഥർവ് ആണെങ്കിൽ റൂഹിയുടെ കൂടെ പോയിരുന്നു... അദ്രിയും കുറച്ചു ആളുകളും മാത്രമേ ഉള്ളൂ അവിടെ...

മാനുവിനെ നോക്കികൊണ്ട് ഇരിക്കുന്ന അദ്രിയുടെ കർണപടത്തിലേക്ക് ഒരു ഹെലികോപ്റ്ററിന്റെ ചിറകടിയുടെ ശബ്ദം വന്നടിച്ചു..

മാനുവിനെ നോക്കികൊണ്ട് ഇരിക്കുന്ന അദ്രിയുടെ കർണപടത്തിലേക്ക് ഒരു ഹെലികോപ്റ്ററിന്റെ ചിറകടിയുടെ ശബ്ദം വന്നടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


കൗതുകം തോന്നിയ അവൾ മാൻഷന്റെ പുറത്തേക്ക് പതിയെ ഇറങ്ങി.. മുകളിലേക്ക് നോക്കി.... മാൻഷനു മുകളിലായി വന്നു നിൽക്കുന്ന ഹെലികോപ്റ്റർ.....

അതിൽ ആരായിരിക്കും?
എന്നവൾ ചിന്തിച്ചു....

കൗതുകത്തോടെ മുകളിലേക്ക് നോക്കിനിൽക്കുന്ന അവളുടെ നീലകണ്ണുകൾ അതിനുള്ളിരുന്നു മൃത്യുഞ്ജയ് കാണുന്നുണ്ടായിരുന്നു....

ഹൃദയതന്ത്രികൾ...Where stories live. Discover now