ഹൃദയതന്ത്രികൾ -part 5🔥

1K 163 340
                                    

അലോ 😌ഞാൻ പിന്നേം വന്നു..... എന്നാപ്പിന്നെ നമ്മക് അങ്ങട് ചലിച്ചാലോ 😌... ബാ മോനെ ബാ 😌....

💜💜💜💜💜💜💜💜💜💜💜💜💜💜💜

അഥർവിനോട് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോളും, അവന്റെ കയ്യിലിരുന്ന ആ രുദ്രാക്ഷം അവൻ തെരുപിടിച്ചുകൊണ്ടിരുന്നു..

അദ്രിയെയും കൊണ്ട് ഓടിയ രൂഹി അവസാനം അദ്രിയുടെ മുറിയിലേക്ക് എത്തി....

അദ്രിയെ ഒരു കസേരയിൽ ഇരുത്തി, എന്നിട്ട് മറ്റൊരു ചെയറിൽ അവളും ഇരുന്നു..

ദീ.. ദീക്ക് അത് ആരാണെന്നു മനസ്സിലായോ?

രൂഹി ചോദിച്ചു....

അദ്രി പതിയെ അറിയില്ല എന്ന് തലയാട്ടി..

ആ.. ആ ആളാണ് അഥർവിന്റെ ഏട്ടൻ... ഞങ്ങളുടെ ഭയ്യാ... 🔥ഹൈബേ ഗ്രൂപ്പിന്റെ അധികാരി...മൃത്യുഞ്ജയ് അഗ്നിഹോത്രി 🔥

രൂഹി മൃത്യുഞ്ജയേ കുറിച് അഭിമാനത്തോടെ പറഞ്ഞു നിർത്തി....

അപ്പോ അഥർവ്??? അദ്രി ചോദിച്ചു...

അഥർവിന്റെ സ്വന്തം ഏട്ടൻ തന്നെയാ.... ഒരമ്മയുടെ എല്ലാ സ്നേഹവും കൊടുത്ത് തന്നെയാ അവനെ ഭയ്യാ നോക്കുന്നത്.... എന്നെക്കാളും ഇഷ്ടം അവനു അവന്റെ ഭയ്യയോട് ആണ് ❤.....

പക്ഷെ ഭയ്യ അങ്ങനെ പുറത്തേക്ക് ഉറങ്ങാറില്ല... അഥർവിനെ മുൻ നിർത്തിയാണ് എല്ലാം ചെയ്യുന്നത്... ഏട്ടന്റെ സ്നേഹനിധിയായ അനിയൻ ❤..

അവരെ കുറിച് രൂഹി വാതോരാതെ സംസാരിക്കുന്നത് അദ്രി കൗതുകത്തോടെ കേട്ടിരുന്നു....

പിന്നെ ഭയ്യാ അത്രേം അത്യാവശ്യത്തിനു മാത്രെ പുറത്തേക് ഇറങ്ങു.... ഭയ്യക്ക് തനിയെ ആണിഷ്ടം.... അതാ ദീയോട് ഞാൻ മുകളിലേക്ക് കേറരുത് എന്ന് പറഞ്ഞെ... He is in love with darkness 🖤...

പക്ഷെ ദീ അങ്ങോട്ട് കേറിയില്ലേ 😂... രൂഹി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..

ആഹ് ഒരു മണ്ടത്തരം പറ്റിപ്പോയി..., ഇനി ഉണ്ടാവില്ല.... ആ സമയത്തെ അവസ്ഥ അതായിരുന്നു.... അദ്രി ഒന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു...

ഹാ.. സാരമില്ല😇 എന്നാലും ദീ കാരണം ആ dark prince 🖤മൃത്യുഞ്ജയ് അഗ്നിഹോത്രി പുറത്തേക്ക് ഇറങ്ങി 🤣🤣രൂഹി പൊട്ടിച്ചിരിച്ചു.....

ഹൃദയതന്ത്രികൾ...Where stories live. Discover now