ഹൃദയതന്ത്രികൾ -part20🔥

899 182 777
                                    

പിളേളരെ പൂജക്ക്‌ മുന്നേ വേഗം വരാം എന്ന് വെച്ചേ 🙈... അപ്പോ പോയാലോ 😌...

നാണമില്ലാതെ വല്ലവന്റേം കഷ്ടപ്പാട് വന്നു ചുമ്മാ വന്നു വായിച്ചു പോകുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ...നീയൊക്കെ വല്ല ചാണകത്തിൽ മൂക്കും കുത്തി വീഴും നോക്കിക്കോ....... നാണവുമില്ല മാനവുമില്ല.... ഹിപ്പപൊട്ടാമസിന്റെ തൊലിക്കട്ടിയ... അയ്യോ ആ പാവം ജീവി പാവം... നിങ്ങളെക്കാൾ soft ആണേ 😇..

ബാ പുള്ളേരെ.... 💜

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

അവർ സഞ്ചരിച്ച കാർ ഇത്തിരി ദൂരേക്ക് നീങ്ങി തുടങ്ങി......

അദ്രി ചുറ്റും നിരീക്ഷിച്ചു കൊണ്ട് ഇരുന്നു...
കാടാണ് ചുറ്റും, എന്തായാലും അത്യാവശ്യം നല്ലൊരു റോഡ് ആണ്...

രക്ഷപെടാൻ ഉള്ള നല്ലൊരു അവസരമാണിത്...അദ്രി ചിന്തിച്ചു....

കാറിപ്പോൾ കുറച്ചു അധികം നീങ്ങി തുടങ്ങിയിട്ടുണ്ട്....

കൈകളുടെ മുഷ്ടി രണ്ടും ചുരുട്ടി പിടിച്ചു കൊണ്ട് അദ്രി മൃത്യുഞ്ജയെ നോക്കാതെ പറഞ്ഞു..

ജയ്.....

മൃത്യുഞ്ജയ് ഡ്രൈവിങ്ങിനിടയിൽ അവളെ നോക്കി.....

നിങ്ങളെ ഞാൻ സ്നേഹിക്കുന്നുണ്ട്... നിങ്ങൾ തരുന്ന വേദനയെയും ഞാൻ സ്നേഹിച്ചിരുന്നു.... പക്ഷെ ഇപ്പോൾ നിങ്ങൾ എന്റെ മനസ്സിനെയാണ് വേദനിപ്പിച്ചു കൊണ്ടിരിക്കുന്നത്... ഏതൊരു പെൺകുട്ടിക്ക് സഹിക്കാൻ ആവില്ല അത്...

എനിക്ക് നിങ്ങളെ ഇഷ്ടമാണ്.... എന്നിലെ അവസാനശ്വാസം നിലക്കുന്നത് വരെ അങ്ങനെ ആയിരിക്കും..... 🔥

അദ്രി അവസാനവാചകം ഊന്നിപറഞ്ഞു കൊണ്ട് അവനെ നോക്കി....

എന്നെ വിട്ടേക് ജയ്.... എനിക്ക് ജീവിക്കണം, ഒന്നിനെയും ഭയന്നു മരിക്കാൻ ഞാൻ തയ്യാറല്ല.... എനിക്ക് നിങ്ങളെ ഇഷ്ടം ആണ്... ഒരുപാട്.....

നെറ്റി ചുളിച് കൊണ്ട് അവൻ അവളുടെ സംസാരം കേട്ടു, കാർ നിർത്താനായി തുടങ്ങി....

ഒരൊറ്റ നിമിഷം....

ഒരു മുന്നറിയിപ്പ് പോലും അവനു നൽകാതെ..... അവനെ ഞെട്ടിച്ചു കൊണ്ട് അദ്രി കാറിന്റെ ഡോർ തുറന്നു കൊണ്ട് പുറത്തേക്കു ചാടി....

ഹൃദയതന്ത്രികൾ...Where stories live. Discover now