ഹൃദയതന്ത്രികൾ -part 9🔥

976 188 340
                                    

അലോ പിള്ളേരെ.... ഞാൻ പിന്നേം വന്നു 👉🏻👈🏻.... 🙈.... അപ്പോ തുടങ്ങുവല്ലേ.... പിന്നെ ഇനി കുറച്ചു parts ഒക്കെ പതിയെ വരത്തുള്ളൂ ട്ടോ... പതിയെ എന്ന് പറഞ്ഞ വല്യ പതിയെ അല്ല ജസ്റ്റ്‌ 4days കൂടുമ്പോ കൂടുമ്പോ 😇.... കാരണം അറിയണ്ടേ...എനിക്ക് sope സ്റ്റോറിക്ക് ഉള്ള തീം കിട്ടി 🙈.... അതൊന്നു elaborate ചെയ്ത് എടുക്കുവാ അതാട്ടോ....പിന്നെ എന്റെ എക്സാം അടുത്ത് 🤣...

അപ്പോ തുടങ്ങുവല്ലേ പിള്ളേരെ 💜
വോട്ടും കമന്റും ഇടാതെ വായിച്ചു പോകണവരുടെ തലയിൽ തേങ്ങാക്കൊല വീഴും.... സത്യം നോക്കിക്കോ 🔥

💜💜💜💜💜💜💜💜💜💜💜💜💜💜💜

മറ്റൊന്നും പറയാതെ അവൻ അവിടെന്ന് പോയി...

മൃത്യുഞ്ജയ് അവിടെ ഉള്ളപ്പോൾ അവിടേക്ക് ആരും വരാറില്ല....

അവൻ പോയ ശേഷം അങ്ങോട്ട് സെർവന്റ്റ്സ് വന്നു.... ദേവിയമ്മ വന്നു നോക്കിയപ്പോൾ അദ്രിയുടെ അവസ്ഥ കണ്ടു...

അവരവളുടെ തോളിൽ ഒന്നു തൊട്ടു...

ഞെട്ടി കൊണ്ട് അദ്രി തല പൊക്കി.. ദേവിയമ്മയെ കണ്ടപ്പോൾ അവളുടെ ഏങ്ങലിനു ശക്തി കൂടി.... അവൾ അവരെ കെട്ടി പിടിച്ചു കരഞ്ഞു... അവൾക്ക് ആരുമില്ല എന്നാ തോന്നൽ ആ ഏങ്ങലുകൾക്ക് മൂർച്ച കൂടിയിരുന്നു...

സാരല്ല്യ കുഞ്ഞേ... ദാ കൈയ് മുറിഞ്ഞിട്ടുണ്ടല്ലോ... ഞാൻ കെട്ടി തരം...
റൂഹിമോൾ കണ്ടാപിന്നെ വിഷമിക്കാൻ ഇത് മതി...
അവർ അവളെ ആശ്വാസിപ്പിക്കാൻ എന്നാ വണ്ണം പറഞ്ഞു..

വേ..... വേണ്ട ദേവിയമ്മേ.... എനിക്ക് എനിക്കൊന്നു ഒറ്റക് ഇരിക്കണം...

അവരിൽ നിന്നും പിടി വിട്ടു കൊണ്ട് അദ്രി പതിയെ എണീറ്റു... ചോരയോലിപ്പിക്കുന്ന കയ്യോടെ അവളവിടുന്നു നടന്നു.....

ദേവിയമ്മ സഹതാപത്തോടെ അവളെ നോക്കി... പിന്നെ അവളുടെ ചോര വീണു കിടക്കുന്ന തറയിലേക്കും...

അദ്രി പതിയെ നടന്നു തന്റെ റൂമിനടുത്തേതി...

കുറ്റി ഇട്ടുകൊണ്ട് അവളാ വാതിലിൽ നിന്ന് ഏങ്ങി കരഞ്ഞു.... പതിയെ വാതിലിൽ നിന്നും തറയിലേക്കവൾ ഊർന്നിറങ്ങി....

തന്റെ കയ്യിലെക്കവൾ നോക്കി.... സങ്കടം കൂടിവന്നു..

സമയങ്ങൾ ഒരുപാട് കഴിഞ്ഞു...

ഹൃദയതന്ത്രികൾ...Where stories live. Discover now