ഹൃദയതന്ത്രികൾ -part 16🔥

944 183 644
                                    

പിള്ളേരെ ഞാൻ വന്നേ.... പിന്നെ കഴിഞ്ഞ പാർട്ട്‌ ഇച്ചിരി സങ്കടം ആയിരുന്നെ....എനിക്കറിയില്ലാരുന്ന് നിങ്ങൾ ഇത്രേം ഈ കുഞ്ഞു കഥയേ ഇഷ്ടപെടും എന്ന്..... സാരവില്ല ഈ പാർട്ട്‌ നമുക്ക് ഹാപ്പി ആക്കാം ട്ടോ..... ❤

പിന്നെ വെറുതെ വന്നു വായിച്ചു പോകണം ടീംസ്.. നിങ്ങൾ ഒന്നും ഒരു കാലത്തും നന്നാവില്ലെടി... പരീക്ഷയിൽ  മൊട്ട കിട്ടുമെടി നിങ്ങൾക്ക് ഒക്കെ നോക്കിക്കോ...അതും പബ്ലിക് എക്സമിനു...... തോറ്റു തൊപ്പി ഇടും ഒക്കെ......തോറ്റിലേൽ എന്റെ ചാത്തന്മാർ നിങ്ങളെ തോല്പിക്കും 🤣( ഹോ എന്തൊരു ആശ്വാസം 😌)

ബാ പുള്ളേരെ 💜തുടങ്ങാം....
കണക്ഷൻ കിട്ടിയില്ലേൽ കഴിഞ്ഞ പാർട്ട്‌ ഒന്നൂടെ വായിച്ചു വരുട്ടോ ❤

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ന.... ന്ദ.......

മൃത്യുഞ്ജയ് പതിയെ വിളിച്ചു.....

അവനെ അനുസരിച്ചെന്നോണം അവൾ തന്റെ അടയുന്ന കണ്ണുകൾ വലിച്ചു തുറന്നു...

പതിയെ അവൻ അവളുടെ കാതിനടുത്തേക്ക് മുഖം കൊണ്ട് വന്നു...

തിരിച്ചു വരണം എനിക്കായി.....

അത്ര മാത്രം അവൻ പറഞ്ഞു....

അദ്രിയുടെ അടഞ്ഞു കൊണ്ടിരിക്കുന്ന നീലകണ്ണുകൾ അവനെ കാണാൻ എന്ന  വണ്ണം വലിച്ചു തുറന്നു കൊണ്ടിരുന്നു...

എഡ്വിൻ....
മൃത്യുഞ്ജയ് അലറി...

കൊണ്ടു പോ ഇവളെ...

അത് കേട്ടതും എഡ്വിൻ വന്നു അദ്രിയെ വാരിയെടുത്തു കൊണ്ട് പുറത്തേക്കു നടന്നു...

അത്രയും നേരം ശാന്തമായി അദ്രിയോട് സംസാരിച്ചു കൊണ്ടു ഇരുന്ന മൃത്യുഞ്ജയുടെ മുഖഭാവം രൗദ്രഭാവത്തിലേക്കായി..

ആാാാാ.....

അവന്റെ അലർച്ച കേട്ട് കാഞ്ച കിടന്നിടത്തു കൊണ്ട് നടുങ്ങി...

നീയെന്താ ചെയ്തേ എന്നറിയോ.... ഏഹ്.. നിന്റെ ശവം എങ്കിലും ഗവണ്മെന്റിന് കൊടുക്കാം എന്നാ ഞാൻ കരുതിയെ... പക്ഷെ ഇനിയത് വേണ്ട...

എനിക്ക് പ്രിയപ്പെട്ടവളാണവൾ...എന്റെ നന്ദ... ഞാൻ മാത്രം വേദനിപ്പിക്കേണ്ടവൾ... ഞാൻ മാത്രം കാരണം ശരീരത്തിൽ നിന്നും രക്തം വരേണ്ടവൾ...
ആ അവളെ ആണ് നീയിന്നു.......

ഹൃദയതന്ത്രികൾ...Where stories live. Discover now