ഹൃദയതന്ത്രികൾ -part 4🔥

1.1K 174 345
                                    

കുഞ്ഞുങ്ങളെ ഞാൻ പിന്നേം വന്നൂട്ടോ 😌🙈... ഇന്നലെ ബിസി ആയിപോയി കുറച്ചു അതാട്ടോ.... എന്നാ പിന്നെ അങ്ങ് തുടങ്ങുവല്ലേ 🙈...

💜💜💜💜💜💜💜💜💜💜💜💜💜💜💜

മാനുവിന്റെ പിന്നാലെ ഓടിയെത്തിയ അദ്രി ഒരുനിമിഷം അവിടെ നിന്നു.... കാരണം മുന്നിലുള്ളത് മുകളിലേക്കുള്ള കോണിപടികൾ ആണ്..

രൂഹി അവളോട് മുകളിലേക്ക് കേറരുത് എന്ന് പറഞ്ഞത് ഒരു നിമിഷം അവളുടെ മനസിലൂടെ ഓടിപോയി...

വേണോ? വേണ്ടേ? അദ്രി അവളോട് തന്നെ ചോദിച്ചു..

പക്ഷെ അപ്പേടെ ഓർമ ഉള്ള ആ രുദ്രാക്ഷം അത് നഷ്ടപ്പെടുത്താൻ പറ്റില്ല..

ആ ഒരു ചിന്തയാൽ അവൾ പതിയെ മുകളിലേക്ക് കയറിതുടങ്ങി..മാനു എവിടെ ആണോ പോയത് എന്ന് ആലോചിച്ചുകൊണ്ട് ശബ്ദം ഉണ്ടാകാതെ പതിയെ നടന്നു നീങ്ങി അദ്രി...

ആ നിശബ്ദതയിൽ അവളുടെ ഭയം മൂലമുള്ള നെഞ്ചിടിപ്പ് മാത്രമാണ് മുഴങ്ങി കേട്ടത്..

പതിയെ അദ്രി മുകളിലേക്കേത്തി...

പക്ഷെ അവള് വിചാരിച്ച പോലെ അല്ലായിരുന്നു ആ സ്ഥലം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


പക്ഷെ അവള് വിചാരിച്ച പോലെ അല്ലായിരുന്നു ആ സ്ഥലം.. ഒരു പൊടിയുടെ അംശം പോലും ഇല്ലായിരുന്നു അവിടെ.. വെണ്ണക്കൽ പോലെ തിളങ്ങുന്ന ഒരിടം.... അത്രയും വൃത്തി ആയ സ്ഥലമായിരുന്നു അത്..

ശോ... ഈ മാനു എങ്ങോട്ട് പോയി?
അവള് മനസ്സിൽ ആലോചിച്ചു...

തളം കെട്ടി കിടക്കുന്ന ആ നിശബ്ദതയിലേക്ക് തന്റെ ശബ്ദം കൊണ്ട് കോലാഹലം ഉണ്ടാക്കൽ അദ്രി ശ്രമിച്ചില്ല...

പെട്ടെന്നാണ് അവളുടെ കാതുകളിലേക്ക് ഒരു സംഗീതത്തിന്റെ അല്ല വന്നടിച്ചത്.. അവളാ സംഗീതത്തിന്റെ ഉറവിടം കാണാൻ ആയി നടന്നു നീങ്ങി.... സംഗീതത്തിന്റെ ശബ്ദം അവൾ അങ്ങോട്ട് അടുക്കും തോറും അടുത്തുകൊണ്ടിരുന്നു.... അതിനെ പിന്തുടർന്ന് എത്തിയ അവള് ഒരു റൂമിനു മുന്നിൽ എത്തി...

ഹൃദയതന്ത്രികൾ...Where stories live. Discover now