14🧡

375 53 43
                                    

എന്റെ മാത്രം
Pt:14❣️
"പ്രണയ കാർത്തിക ദിനം "🧡🪔
......................

നന്ദ ഉറങ്ങാതെ ശിവയെ നോക്കി ഇരിക്കുവായിരുന്നു.
പെട്ടന്ന് പുറത്ത് നാല്ല രീതിയിൽ മഴ പെയ്യൻ ആയി തുടങ്ങി.
അവൾ ക്ലോക്കിലേക്ക് നോക്കി.

സമയം 11:30

പെട്ടന്ന് വാതിൽ ആരോ തട്ടി
അവൾ വേഗം വാതിൽ തുറന്നു

നന്ദ :ശിവ

അവൻ ആകെ നനഞ്ഞു കുളിച്ചിരുന്നു.
അവൻ ഒന്നും പറയാതെ അകത്തേക്ക് കയറി.
അവൾ വാതിൽ അടച്ചു കുറ്റിയിട്ടു

നന്ദ :എന്താ ശിവ ഇത്രെയും വൈകിയേ ആകെ നനഞ്ഞിട്ടുണ്ടല്ലോ നിക്ക് ഞാൻ തോർത്ത്‌ എടുത്തിട്ട് വരാം.

ശിവ :വേണ്ട ഞാൻ എടുത്തോളാം
അതും പറഞ്ഞ് അവൻ ഒരു തോർത്ത് എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് കയറി പോയി
കുറച്ച് സമയത്തിന് ശേഷം അവൻ കുളിച്ച് തുണി മാറി മുറിയിലേക്ക് വന്നു
നന്ദ അപ്പോഴും ഉറങ്ങാതെ അവനേ നോക്കി കട്ടിലിൽ ഇരുപ്പുണ്ടായിരുന്നു.

ശിവ അവളെ നോക്കിയതേ ഇല്ല അവൻ അലമാര തുറന്ന് മുറിവിന് പുരട്ടുന്ന മരുന്നും തുണിയും എടുത്തു കട്ടിലിൽ വന്നിരുന്നു നന്ദ എന്താന്ന് മട്ടിൽ അവനേ ഒന്ന് നോക്കി അപ്പോഴാണ് അവൾ തോളിൽ ഉള്ള മുറിവ് കാണുന്നത് അവൾ ഉടനെ തന്നേ അവന്റെ അരികിലേക്ക് പോയ്‌

നന്ദ :എന്താ ശിവ ഇത് എന്തുപറ്റി
(അവൾ അവന്റെ മുറിവിലേക്ക് നോക്കി ചോയിച്ചു)

ശിവ :കണ്ടാൽ അറിയില്ലേ മുറിഞ്ഞു

നന്ദ :എങ്ങനെ

ശിവ :ഇതെക്കെ എന്തിനാ നീ അറിയുന്നേ ഒന്ന് പോ നന്ദ നിന്നോട് വഴക്ക് ഇടാൻ എനിക്ക് ഇപ്പൊ സമയം ഇല്ല

നന്ദ വേഗം അവന്റെ കൈയിൽ നിന്ന് മരുന്നും പഞ്ഞിയും വാങ്ങി.
അവന്റെ അടുത്ത് ഇരുന്നു

ശിവ :നീ എന്താ കാണിക്കാൻ പോകുന്നെ

അവൾ ഒന്നും മിണ്ടാതെ അവന്റെ തോളിലെ മുറിവിലേക്ക് മരുന്ന് വെച്ചു കൊടുത്തു

എന്റെ മാത്രം 💙Where stories live. Discover now