16💙

333 68 14
                                    

എന്റെ മാത്രം 💙
Pt:16
........................

നിത്യ കറിക്ക് ഉള്ള പച്ചക്കറി അരിയുവായിരുന്നു.

നന്ദ :നിത്യ ചേച്ചി എന്റെ സഹായം വേണോ

നിത്യ :ഹേയ് വേണ്ട നന്ദ എനിക്ക് ഇത് ഒറ്റയ്ക്ക് ചെയാന്നെയുള്ളു

നന്ദ :ആ ഹരിയേട്ടൻ പോയോ

നിത്യ :ആ പോയ്

നന്ദ :മ്മ്.

ആമി :good morning നിത്യ ചേച്ചി

നിത്യ :ആ നീ എഴുന്നേറ്റോ

ആമി :🙂എന്റെ ഹെല്പ് വല്ലതും വേണോ

നിത്യ :ഹേയ് വേണ്ട നീ പോയ്‌ ചായ എടുത്ത് കുടി

ആമി :ആ അല്ല നന്ദ
എന്താ ഒന്നും മിണ്ടാത്തെ

നന്ദ :ഹേയ് ഒന്നുവില്ല

ആമി :ഒന്നുവില്ലങ്കിൽ പിന്നെ എന്തിനാ ഇരിക്കുന്നെ എണീച്ചു പോയികുടില്ലേ

നിത്യ :ആമി..

ആമി :മ്മ്. എന്നാ ജോലി നടക്കട്ടെ ഞാൻ അങ്ങോട്ട്‌

നിത്യ :ആ ചെല്ല്.

ആമി പോയ്‌.

നിത്യ :അവള് ചുമ്മാ തമാശയ്ക്കു പറഞ്ഞയാ കാര്യാക്കണ്ട

നന്ദ :മ്മ്

നിത്യ :ഞാൻ ഇവിടെ കെട്ടി കയറി വന്നപ്പോ തൊട്ട് എനിക്ക് അവളെ അറിയാം അവള് ഇങ്ങനെയാ പക്ഷെ പാവമാ
ഹരിയേട്ടന്റെ മോളും ശിവടെ പുന്നാര അനിയത്തിയും ആണ് അവള് രണ്ടുപേർക്കും അവള് ജീവനാ അവക്കും അങ്ങനെ തന്നെയാ
എന്ത്‌ കാര്യം ഉണ്ടങ്കിലും അവള് ആദ്യം പറയുന്നത് ഹരിയേട്ടനോടും ശിവയോടുമാണ്
ഒരു കാര്യം മാത്രമാ അവള് പറയാതെ ഇരുന്നത് Justin
കോളേജ് ഫസ്റ്റ് ഇയർ തൊട്ട് തുടങ്ങിയ രണ്ടിന്റെയും പ്രണയം ഒടുവിൽ കോളേജ് study's എല്ലാം കഴിഞ്ഞ് അവള് ഈ കാര്യം ഇവിടെ എല്ലാവരോടും പറഞ്ഞു ആരും സമ്മതിച്ചില്ല അന്യ മതകാരനും ഒരു അനാഥ പയ്യനുമായ ഒരാളെ എങ്ങനെയാ അവൾക്ക് കെട്ടിച്ചു കൊടുക്കുന്നത് ഇത് ആയിരുന്നു ഹരിയേട്ടാന്റെയും അച്ഛന്റെയും അമ്മടെയും കാരണം.
പക്ഷെ ശിവ മാത്രം അതിന് കൂട്ടുനിന്നില്ല ശിവ അവരുടെ വിവാഹം നടത്തി കൊടുക്കുമെന്ന് പറഞ്ഞ് അവളുടെ കൂടെ നിന്നു.
ഇവിടെ ഉള്ള ബാക്കി പേര് അവളുടെ വിവാഹം വരെ തീരുമാനിച്ചു
ഒരു ദിവസം അവള് തലകറങ്ങി വീണു
ഞാനാ ഹോസ്പിറ്റലിൽ എത്തിചേ
അവിടെ എത്തിയപ്പോഴാ അറിഞ്ഞേ അവള്  പ്രെഗ്നന്റ് ആണന്ന് ഞാൻ ഈ കാര്യം എല്ലാവരോടും പറയാൻ ഇരുന്നതാ
അങ്ങനെ പറഞ്ഞാൽ ഒരു പക്ഷെ ഹരിയേട്ടാനും അച്ഛനും അമ്മയും സമ്മതിച്ചലോ എന്ന് കരുതി പക്ഷെ അവള്
സമ്മതിച്ചില്ല ഈ വിവരം ആരെങ്കിലും അറിഞ്ഞാൽ അവള് അവളുടെ ജിവൻ ഓടുക്കുമെന്ന് പറഞ്ഞു അത് കൊണ്ട് ഞാൻ ആരോടും ഈ വിവരം പറഞ്ഞില്ല പക്ഷെ പിറ്റെ ദിവസം തന്നെ Justin ഇവിടെ വന്ന് അവളെ കുട്ടികൊണ്ട് പോയ്‌
ശിവ അപ്പോഴും പറഞ്ഞു അവളോട് നിന്റെ വിവഹം ഞാൻ നടത്തി തരാം നിന്റെ ഇഷ്ടം പോലെ തന്നെ പക്ഷെ അവള് പറഞ്ഞത് ഇവിടെ ശിവേട്ടന്റെ സമ്മതം മാത്രം പോരാ ഇവിടെ ഉള്ള ബാക്കി ഉള്ളവർ കുടി സമ്മതിക്കണം അത് ഇനി നടക്കില്ല ന്നാ
അന്ന് ഇവിടെ നിന്ന് പോയതാ അവള്
അതിന് ശേഷം എന്റെ ഹരിയേട്ടൻ ഒന്ന് മനസ്സ് അറിഞ്ഞ് ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ഇന്നലെ അവള് വന്നപ്പോഴാ ഹരിയേട്ടൻ മനസ്സ് നിറഞ്ഞ് ചിരിക്കുന്നത് ഒന്ന് കാണുന്നത് അവളെയും കുറ്റം പറയാൻ പാടില്ല

എന്റെ മാത്രം 💙Where stories live. Discover now