14. confession

556 102 6
                                    

*Jungkook അവന്റെതായ സ്വപ്നലോകത്തായിരുന്നു. തൊട്ടടുത്തു Tae വന്നു നിന്നത് പോലും അവൻ അറിഞ്ഞില്ല. Jungkook നെ Taehyung തട്ടിവിളിച്ചപ്പോഴാണ്
Jk reality ലേക്ക് തിരിച്ചു വന്നത്.*

Jk : oh, Taehyung, sorry നീ വന്നത് ഞാൻ അറിഞ്ഞില്ല.

Tae : അതുശെരി ഇതാണോ നിന്റെ പഠിത്തം?

Jk : Sorry... നീ എന്താ കാണണം എന്ന് പറഞ്ഞത്?

Tae : എനിക്ക് നിന്നോട് പ്രധാനപെട്ട കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. നീ അത് മറ്റാരോടും പറയാൻ പാടില്ല. ഞാൻ അത് പറഞ്ഞു കഴിയുമ്പോൾ ചിലപ്പോ നീ എന്നോട് ദേഷ്യപ്പെട്ടേക്കാം, ചിലപ്പോ ഇപ്പോ എന്നോട് തോന്നുന്ന സ്നേഹം ഇല്ലാതായേക്കാം. പക്ഷെ നിന്നോട് പറയാൻ സമയം ആയി എന്ന് എനിക്ക് തോന്നുന്നു...

Jk : എന്താ Tae. *nervous*

Tae : Jungkook, നീ കരുതുന്നത് പോലെ ഒരു സാധാരണ business man അല്ല ഞാൻ....

Jk : പിന്നെ,??

Tae : ഞാൻ ഒരു underworld Mafia ആണ്.

*Jk become Shocked*

Jk : Tae- Taehyung?

Tae : അതെ. ഞാനൊരു Mafia ആണ്. പക്ഷെ ആ ജീവിതത്തിൽ നിന്നും ഞാൻ ഒരുപാട് വിട്ടുനിൽക്കാൻ ശ്രമിക്കുന്നുണ്ട്.... പക്ഷെ--

*Taehyung പറഞ്ഞു തീരും മുന്നേ Jungkook പേടിച്ചു പിന്നിലേക്ക് ഒഴിഞ്ഞു മാറുന്നത് Taehyung ശ്രദ്ധിച്ചു*

Tae : Jungkook please. എന്നെ നീ പേടിക്കേണ്ട കാര്യം ഇല്ല. എനിക്ക് പറയാനുള്ളത് നീ കേൾക്കണം... ആദ്യം മുതലേ നിന്നെ ഞാൻ ഒഴിവാക്കാൻ തുടങ്ങിയത് അതുകൊണ്ട് തന്നെയാണ്. നിനക്കറിയാലോ എന്നെപോലെ ഒരാളുടെ ജീവിതത്തിൽ മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കളുടെ എണ്ണമായിരിക്കും കൂടുതൽ. എന്റെ ശത്രുക്കളുടെ മുന്നിൽ നിന്നെ വിട്ടെറിഞ്ഞുകൊടുക്കാൻ ഞാൻ ഒരുക്കമല്ല. നിന്നെക്കുറിച്ചു അവർക്ക് ഒരു സൂചന പോലും കിട്ടരുതെന്ന് ഞാൻ വിചാരിച്ചു. പക്ഷെ കാര്യങ്ങൾ എല്ലാം എന്റെ കൈ വിട്ട് പോയി. ഇപ്പോ നീയും അവരുടെ കണ്മുന്നിൽ പെട്ടു. ഇന്ന് ഈ രാത്രി ഞാൻ ഇവിടെ വന്നത് എന്റെ car കേടായത് കൊണ്ടൊന്നും അല്ല. എന്റെ ശത്രുക്കളിൽ ഒരാൾ നിന്നെ തേടി ഇവിടെ എത്തിയിട്ടുണ്ടെന്ന സൂചന കിട്ടിയിട്ടാണ്... എന്റെ Life നെക്കുറിച്ചു എനിക്ക് പേടിയില്ല. പക്ഷെ നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല...പക്ഷെ എനിക്ക് ഇപ്പോ നിന്നെ രക്ഷിച്ചേ പറ്റു. അതുകൊണ്ട്, അതുകൊണ്ട് മാത്രം,,, please എന്നോട് നീ ക്ഷമിക്കണം, എനിക്ക് വേറെ നിവൃത്തിയില്ല...

"LET'S ❣️TOGETHER "Where stories live. Discover now