✒️ C H A P T E R - 0 5

566 79 63
                                    

അവർ ഭക്ഷണം കഴിച്ചിറങ്ങി, പുറത്ത് car മായി James കാത്തുനിൽക്കുന്നുണ്ട്....

James : ഇന്ന് എന്താ പരുപാടി?

Jyothi : Azario യിലെ താഴ്‌വാരങ്ങളും മലനിരകളും.. പച്ചപ്പും എല്ലാം ഒന്ന് shoot ചെയ്യണം....

James : ഇവിടെ ഏറ്റവും മനോഹരമായ സ്ഥലം ചെന്നായ കോട്ടക്ക് ചുറ്റും പന്തലിച്ചു നിൽക്കുന്ന കാടും, കോട്ട ഇരിക്കുന്ന കുന്നിന്റെ വശങ്ങളിലൂടെ ഒഴുകുന്ന പുഴയുമാണ്....

Jyothi : എന്നാൽ അങ്ങോട്ട് പോകാം വണ്ടി എടുക്ക്...

അവൾ അത് പറഞ്ഞു car ലേക്ക് കേറി... മറ്റുള്ളവരെല്ലാം അവളെ നോക്കി നിൽക്കുന്നത് കണ്ട് അവൾ സംശയത്തോടെ നോക്കി....

Jyothi : എന്താ?

Karthi : ഒന്നുല്ല എന്റെ കൃഷ്ണ നീ എന്നെ ജീവനോടെ തിരിച്ചെത്തിച്ചേക്കണേ.....

Jyothi : വന്ന് കേറാൻ നോക്ക്....

Karthi അവന്റെ അടുത്തു നിന്ന jooniya ക്ക് നേരെ തിരിഞ്ഞു.... അവളുടെ കയ്യിലാണ് അവന്റെ phone... കയ്യിൽ camera യും bag ഉം ഉണ്ടായിരുന്നത് കാരണം അവളെ ഏല്പിച്ചത് ആണ്.....

Karthi : phone?

അവൾ ആ phone karthi ക്ക് നേരെ നീട്ടി.... അവന്റെ മുഖത്തേക്ക് നോക്കാനും അവൾ മറന്നില്ല... Karthi ഒന്ന് wink ചെയ്തു... Jooniya പെട്ടന്ന് James നെ നോക്കി... അയാൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ ആണ് അവൾക്കൊരു സമാധാനം ആയത്.....

Karthi : ദേ pocket ലേക്ക് വെച്ചോ....

അവൾ ഒരു നുണക്കുഴി ചിരിയോടെ phone pocket ലേക്ക് വെച്ചു...

Janvi : OHHHH നിന്ന് കുറുവാതെ വന്ന് കേറ്....

Karthi : * ഇവളെക്കൊണ്ട് *

Sanju ഒരു bag മായിട്ട് ഓടി car ലേക്ക് കേറി....

Karthi : joon വരുന്നുണ്ടോ?

അവൾ ഇല്ലെന്ന് തലയാട്ടി....

Sanju : ടാ വന്ന് കേറ്

Karthi : * സമ്മതിക്കൂല... ഇവന് അത്രക്ക് കൊതി ആണോ ചാവാൻ *

James ഒന്ന് ചിരിച്ചുകൊണ്ട് karthi യെയും jooniya യെയും നോക്കി....

James : മോൻ എന്താ മോളെ പറയണേ?

Jooniya : എന്നോട് വരുന്നുണ്ടോന്നു ചോദിച്ചതാ...

🌕 MOON LIGHTWhere stories live. Discover now