✒️ C H A P T E R - 1 4

565 82 32
                                    

Janvi യും Taero യും ഇപ്പോൾ കടൽ തീരത്ത് ആണ്... ആരും വരാത്ത ഒരു ഒഴിഞ്ഞ വശം ആണ് അത്...
Taero ക്ക് ഒന്ന് free ആയി ഇരിക്കാൻ ആണ് അതുപോലെ ഒരു സ്ഥലം നോക്കി കണ്ട് പിടിച്ചു പോയത്....

Taero ദൂരെ കടലിൽ നോക്കി ഇരിക്കുന്നു... തിരമാലക്കോപ്പോം ഇരച്ചു കേറുന്ന കാറ്റ് അവൻ കണ്ണടച്ചു ആസ്വദിക്കുന്നു....

Janvi അടുത്തു തന്നെ ഉണ്ട്... അവളുടെ കയ്യിൽ Taero യുടെ തൊപ്പി വെച്ചിട്ടുണ്ട്...
ഇരിക്കുന്ന അവനെ പിന്നിൽ നിന്ന് പതിയെ കെട്ടിപിടിച്ചു... അവന്റെ കവിളിൽ ഒരു ഉമ്മ കൊടുക്കാനും അവൾ മറന്നില്ല.... അവൾ മുഖം അവന്റെ തോളിൽ വെച്ചു

Janvi : Baby?

അവൻ അവളെ നോക്കി

Taero : Taero

Janvi : Baby  എന്താന്ന് അറിയോ നിനക്ക്?

Taero : ഇല്ല... നീ എന്തിനാ എന്നെ അങ്ങനെ വിളിക്കണേ?

അവൾ ചിരിച്ചു...

Janvi : നീ ചിലപ്പോഴൊക്കെ കുഞ്ഞുങ്ങളെ പോലെയാ പെരുമാറാറ്

Taero : ചിലപ്പോൾ അല്ലേ?

അവൻ അത് പറഞ്ഞു ഒരു കൈയ് അവളുടെ അരയിൽ വെച്ചു... അവന്റെ ഓരോ സ്പർശനവും നോട്ടവും അവളുടെ നെഞ്ചിടിപ്പിന്റെ താളം തെറ്റിക്കാറുണ്ട്...അവൾ ഒന്ന് പുഞ്ചിരിച്ചു... കവിൾ ചുവന്നു തുടുത്തു

Taero : നീയും baby തന്നെയാ

Janvi : ഞാൻ ഒരു കാര്യം ചോദിക്കട്ടെ?..

Taero : Mmm?

Janvi :  നിനക്ക്... നിനക്ക് എന്റെ കൂടെ നിൽക്കുമ്പോൾ ശ്വാസംമുട്ടുന്ന പോലെ തോന്നാറുണ്ടോ?

Taero അവളുടെ കണ്ണുകളിലേക്ക് നോക്കി... കണ്ണീര് കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു...

Janvi : ഞാൻ നിന്നെ പൂട്ടി ഇടുമ്പോൾ എന്നോട് ദേഷ്യം തോന്നാറുണ്ടോ? എന്നോട് ദേഷ്യം തോന്നാറുണ്ടോ? ഇവിടെ നിന്ന് എവിടേക്ക് എനിക്കും ഓടി പോകാൻ തോന്നാറുണ്ടോ?

പറഞ്ഞു തീരുമ്പോഴേക്കും കണ്ണിര് പൊഴിഞ്ഞിരുന്നു....
അവൻ ഒരു കൈക്കൊണ്ട് അത് തുടച്ചു...

Taero : നിനക്ക് വേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്... എന്നുവെച്ചു എനിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നില്ല എന്നല്ല...... എന്നാലും പെട്ടന്നൊരു ദിവസം ജീവിത സാഹചര്യങ്ങൾ മാറുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് എനിക്കും ഉണ്ട്....

🌕 MOON LIGHTWhere stories live. Discover now