പാർട്ട്‌ 1

25 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@

മതി നിർത്ത് ഇനി ഒരക്ഷരം നിങ്ങൾ മിണ്ടരുത്. അവളെ എന്റെ അനിയൻ സാം വിവാഹം ചെയ്യും അതും ഏറ്റവും അടുത്ത് മുഹൂർത്ഥത്തിൽ

ആ വാക്കുകൾ എന്നെ വല്ലാതെ തളർത്തി. എനിക്ക് ഇതിന് സമ്മതം അല്ല എന്ന് അർത്തു വിളിച്ചു കരയാൻ തോന്നി പക്ഷെ പറ്റുന്നില്ല. ഒന്ന് അനങ്ങാൻ പോലും പറ്റാത്ത വിധം മനസും ശരീരവും തളർന്നു പോയിരിക്കുന്നു. ഇനി ഒരു പരീക്ഷണം കൂടെ നേരിടാൻ എനിക്ക് വയ്യാ അതിനുള്ള ശക്തി ഇന്ന് എനിക്ക് ഇല്ല.  എന്റെ കൃഷ്ണ.....

അവര് വീട്ടിൽ നിന്ന് പോയിട്ടും ഞാൻ അതെ നിൽപ്പ് തന്നെ ആയിരുന്നു.

അകത്ത് കേറി പോടീ പിഴച്ചവളെ നാട്ടുകാരെ കൊണ്ട് പറയിക്കാൻ ഓരോന്ന് ഉണ്ടായിക്കോളും നാശം. പോയി ചത്തൂടെ ഡി നിനക്ക്. കുടുംബത്തിന് ചീത്ത പേര് ഉണ്ടാക്കി വച്ചിട്ട് ഒരു നാണവും ഇല്ലാതെ  നിക്കുന്നത് കണ്ടില്ലേ?... (അമ്മാവൻ)

എന്നിട്ടും അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ആവണം എന്നെ പിടിച്ച് വലിച്ച റൂമിൽ ഇട്ട് ഡോർ പുറത്ത് നിന്ന് കുറ്റി ഇട്ടത്.

അമ്മാവൻ പറഞ്ഞത് ഒന്നും എന്റെ മനസിന്‌ വേദന ഉണ്ടാക്കിയില്ല. കാരണം മാസങ്ങൾ ആയിട്ട് ഈ വീട്ടിൽ ഉള്ള ഓരോരുത്തരിൽ നിന്നും ഇതിനേക്കാൾ കൂടുതൽ ഞാൻ കേൾക്കുന്നത് ആണ്.

ഞാൻ ഒരു തെറ്റും ചെയിതിട്ടില്ല എന്ന് കരഞ്ഞു കാല് പിടിച്ച് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ഓരോരുത്തരുടെ കൈ തരിപ്പ് തിരുന്നത് വരെ എന്നെ തല്ലി കൊണ്ടിരുന്നു. കൈ കൊണ്ട് തല്ലി മടുത്തത് കൊണ്ട് ബെൽറ്റ്‌ വച്ചും വടി വച്ച് വേറെയും കിട്ടി.

കുറച്ച് കഴിഞ്ഞപ്പോ അമ്മായി വന്ന് ഫുഡും വെള്ളവും വച്ചിട്ട് പോയി. പോവുമ്പോ എന്നെ നോക്കി പേടിപ്പിക്കാനും മറന്നില്ല.

ഇന്നലെ അവൻ വിളിച്ചത് മുതൽ ഒന്നും കഴിച്ചിട്ടില്ല....  അല്ല ഒരു തുള്ളി വെള്ളം പോലും തന്നിട്ടില്ല എന്ന് പറയുന്നത് ആണ് സത്യം. കൊണ്ട് വന്നു വച്ച വെള്ളം എടുത്ത് വായിലേക്ക് വച്ചതെ ഓർമ്മയുള്ളൂ..... വായ ഒക്കെ വല്ലാതെ നീറ്റൽ. കഷ്ടപ്പെട്ട് അത് ഇറക്കിയപ്പോ അറിഞ്ഞു വെള്ളത്തിന്റെ കൂടെ ചോരയുടെ ചുവ.
വെള്ളം തിരിച്ചു തറയിൽ തന്നെ വച്ചു.

second marriage Onde histórias criam vida. Descubra agora