9

10 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

നീ അല്ലേ ഡി പുല്ലേ എന്നോട് മിണ്ടാതെ നടക്കുന്നെ. എടാ നിനക്ക് അറിയോ ഞാൻ പൊന്ന് പോലെ കൊണ്ട് നടന്നിട്ട് ഇവൾ എന്നെ കണ്ടാൽ മുഖം തിരിച്ചു നടക്കാണ് ഇപ്പോ. എന്റെ നെഞ്ച് പിടിയുന്നത് എനിക്ക് മാത്രേ അറിയൂ ( കാർത്തി )

തെറ്റ് ഞാൻ ആണ് ചെയ്യ്തെ അതുകൊണ്ടാണ് മിണ്ടാതെ ഇരുന്നേ എന്നോട് ദേഷ്യം ആവും എന്ന് കരുതി.

ഇവൾ എനിക്ക് എന്റെ ജീവൻ ആണ് സാം. അവളുടെ എല്ലാ കാര്യങ്ങൾക്കും ഞാൻ ഫുൾ സപ്പോർട്ട് ചെയിതിട്ടെ ഉള്ളു. അവന്റെ കാര്യത്തിൽ മാത്രം ആണ് ഞാൻ എതിർപ്പ് നിന്നെ. അതൊക്കെ കഴിഞ്ഞില്ലേ ഇനിയെങ്കിലും അവൾക്ക് എന്നോട് ഒന്ന് മിണ്ടിക്കൂടെ

ഏട്ടാ ഞാൻ സോറി.....  ക്ഷമിക്ക് ആ വീട്ടിലെ എല്ലാവർക്കും എന്നോട് ദേഷ്യം മാത്രമാണ്. ഏട്ടനും അങ്ങനെ ആവും കരുതി ( അഗ്നി )

അവൾ കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു

അതെ മതി കരച്ചാലും പിഴിച്ചാലും ഒക്കെ. നിനക്ക് ഞാൻ തരാം. നിന്നോട് കരയല്ലേ പറഞ്ഞത് അല്ലേ?

വാ നമ്മുക്ക് കഴിക്കാം എന്നിട്ട് ഇവളെയും കൊണ്ട് ഒന്ന് പുറത്ത് പോവാം. വാ കാർത്തി... വാ ടി (സാം )

അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ച ഞങ്ങൾ നേരെ ബീച്ചിലേക്ക് വിട്ടു. ഇവിടെ വന്നത് മുതൽ അവൾ കടലിൽ നോക്കി എന്തൊക്കെയോ ആലോചിച്ചു നിൽപ്പായിരുന്നു.

ഡി എന്താണ് ഒരു ആലോചന? (സാം )

ചുമ്മാ (അഗ്നി )

പറ ഞങ്ങൾ കേൾക്കട്ടെ ( കാർത്തി )

(കല്യാണം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോ എനിക്ക് ഒരു ആഗ്രഹം

ആദി ഏട്ടാ എന്നെ  ബീച്ചിൽ കൊണ്ട് പോവോ? (അഗ്നി )

ആ.... അതിന് എന്താ പോവാം പോയി റെഡി ആവൂ. (ആദി )

ശെരി (അഗ്നി )

ഞങ്ങൾ അങ്ങനെ റെഡി ആയി ഇറങ്ങി

അമ്മ ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം ( ആദി )

ഇപ്പോ എന്തിനാ പുറത്ത് പോണേ ആദി (അമ്മ )

second marriage Where stories live. Discover now