13

9 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരുന്നു

ഡി നീ ആരുടെ വായിനോക്കി നിക്കുവാ ഇവിടെ വന്നു ഇരി അഗ്നി [സാം]

ഞാൻ പിന്നെ കഴിച്ചോളാം ഇച്ചേ

എന്റെ പൊന്നു മോളെ അവിടെ പോയി ഇരിക്ക്. അവനെ ദേഷ്യം പിടിച്ചു കഴിഞ്ഞാൽ നിന്നെ ഭിത്തിയിൽ നിന്ന് തൂത്തു എടുക്കേണ്ടി വരും [ഇച്ചായൻ ]

ശെരി

അഗ്നി ഇരിക്കാൻ പോയതും വേണി വന്നു സാമിന്റെ തൊട്ട് അടുത്ത സിറ്റിൽ ഇരുന്നു. അത് അഗ്നിയിൽ ചെറിയ വിഷമം ഉണ്ടാക്കിയെകിലും അത് പുറത്ത് കാണിക്കാതെ അവൾ കാർത്തിയുടെ അടുത്ത് പോയി ഇരുന്നു. അവളുടെ മുഖം പെട്ടന്ന് മാറിയത് സാംമും കാർത്തിയും ശ്രദ്ധിച്ചിരുന്നു. അത് രണ്ട് പേരിലും ദേഷ്യം ഉണ്ടാക്കി.

എടാ സാം നിന്റെ ഫോൺ ആണ് തോന്നുന്നു ആ ടേബിൾ ഇരിന്നു വൈബ്രേറ്റ് ചെയ്യുന്നേ. [കാർത്തി}

നോക്കട്ടെ

അവൻ എഴുന്നേറ്റ ഉടനെ കാർത്തി വന്നു സാം ഇരുന്ന സിറ്റിൽ ഇരുന്നു. എന്നിട്ട് സാം കഴിച്ചോണ്ടിരുന്ന് പ്ലേറ്റിൽ നിന്നും ഫുഡ്‌ കഴിക്കാൻ തുടങ്ങി. അത് വേണിയിലും അവളുടെ അമ്മയിലും വല്ലാതെ ദേഷ്യം ഉണ്ടാക്കിയിരുന്നു.

ഇത് ക്രിസ് ആണ് [സാം ]

അവൻ വിളിച്ചാൽ എടുക്കാത്തത് കൊണ്ട് അല്ലേ. എടുത്ത് സംസാരിക്കാൻ നോക്ക്  [കാർത്തി]

നോക്കാം ഡാ.

സാം പോയി അഗ്നിയുടെ അടുത്ത് ഇരുന്നു.

ഡാ കാർത്തി അത് ഞാൻ കഴിച്ചതിന്റെ  ബാക്കിയാടാ [സാം]

എനിക്ക് ഇതൊക്കെ ശീലം ആണ് അല്ലേ അമ്മ?.

കാർത്തി അത് അവന്റെ രണ്ടാൻ അമ്മയെ നോക്കി ചോദിക്കുന്നത് കണ്ടതും സാമിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. അത് കണ്ട അവരിൽ വല്ലാത്ത ഒരുതരം ഭയം വന്നു നിറഞ്ഞു.

ആന്റി അമ്മ സാമിന്റെ പ്ലേറ്റ് മാറ്റി കൊടുത്തേക്ക് അവൻ അത് ഒന്നും ശീലം കാണില്ല.  എല്ലാവരും എന്നെ പോലെ ആവണം എന്ന് ഇല്ലല്ലോ [കാർത്തി]

second marriage Where stories live. Discover now