പാർട്ട്‌ 3

15 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@

രാത്രിയിൽ എല്ലാവരും ഒരുമിച്ച് ആണ് ഫുഡ്‌ കഴിക്കാൻ ഇരുന്നു. പക്ഷെ എനിക്ക് എന്തോ വിശപ്പ് ഇല്ലായിരുന്നു. അതുകൊണ്ട് ഒന്നും കഴിക്കാനും തോന്നിയില്ല.

പൊന്നു കുറേനേരം ആയല്ലോ ഫുഡിൽ ചിത്രം വരയ്ക്കാൻ തുടങ്ങിട്ട്. എടുത്ത് കഴിച്ചേ

എനിക്ക് വിശപ്പില്ല ഇച്ചായ.... എന്റെ വിശപ്പ് ഒക്കെ കെട്ടിട്ട് ദിവസങ്ങൾ ആയി. ആർക്കും ഞാൻ കാരണം ഒരു പ്രശ്നം ഉണ്ടാവരുത് എന്നെ ആഗ്രഹിച്ചിട്ടുള്ളു പ്രാർത്ഥിച്ചിട്ടുള്ളു പക്ഷെ എപ്പോഴും ഞാൻ കാരണം പ്രേശ്നങ്ങൾ ആണ് എല്ലാവർക്കും. ഇപ്പോ നിങ്ങൾക്കും ഞാൻ ഒരു പ്രശ്നം ആയി മാറി.......

അത്രയും പറഞ്ഞപ്പോ തന്നെ അവളുടെ കണ്ണ് നിറഞ്ഞു തൊണ്ട ഇടറി തുടങ്ങിയിരുന്നു

ഒന്ന് നിർത്തുണ്ടോ? ഇവിടെ കണ്ണീർ സീരിയിൽ വല്ലതും നടക്കുന്നുണ്ടോ? അതോ നിന്റെ ആരെക്കിലും ചത്തോ? കുറെ നേരം ആയി തുടങ്ങിട്ട് ടാപ്പിൽ നിന്നും വെള്ളം തുറന്നു വിട്ടത് മാതിരി ഇരുന്ന് കരയാൻ. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം നിന്റെ കരച്ചിലും പിഴിച്ചാലും ഒക്കെ അവിടെ നിന്റെ വീട്ടിൽ. ഇന്നത്തോടെ നിർത്തിയേക്കണം നിന്റെ ഈ കരച്ചിലും കോപ്പും. നാളെ മുതൽ ഞാൻ ഇത് കണ്ടാൽ കൊന്ന് കളയും ഞാൻ.

അത്രയും പറഞ്ഞു അവൻ എഴുനേറ്റു പോയി.

സാം കഴിച്ചിട്ട് പോ (ഇച്ചായൻ)

എനിക്ക് വേണ്ട (സാം )

മോളെ മതിയായേകിൽ കൈ കഴുകി നീ പോയി കിടന്നോ മുകളിൽ രണ്ടാമത്തെ റൂം ആണ് ചെല്ല്.( ഇച്ചേച്ചി )

താഴെ നടന്ന കാര്യങ്ങൾ ആലോചിച്ചു റൂമിലേക്ക് പോവാൻ തന്നെ പേടി തോന്നി. എന്ത് ചെയ്യണം എന്ന് അറിയാതെ റൂമിന്റെ പുറത്ത് തന്നെ കുറച്ച് നേരം നിന്നു

ആ താൻ എന്താടോ അവിടെ തന്നെ നിക്കുന്നെ? ഇങ്ങ് കേറി പോര് (സാം )

അത് ഞാൻ......

ഒന്നും പറയണ്ട.... താൻ കിടന്നോ എനിക്ക് കുറച്ച് മെയിൽ ചെക്ക് ചെയ്യാൻ ഒക്കെ ഉണ്ട്. നമ്മുക്ക് രാവിലെ സംസാരിക്കാം കിടന്നോ

second marriage Where stories live. Discover now