8

10 0 0
                                    

സെക്കന്റ്‌ മാര്യേജ്
@@@@@@@@@

കല്യാണത്തിന് മുൻപ് അവൾ എല്ലാവരോടും അങ്ങോട്ട് കേറി മിണ്ടുമായിരുന്നു. വീട്ടിൽ ഇരിക്കുന്നത് അവൾക്ക് ഇഷ്ടമേ അല്ലായിരുന്നു. നാട്ടിൽ തന്നെ ഉള്ള അവളുടെ  ഫ്രണ്ട്സിന്റെ കൂടെ ആണ് അവൾ എപ്പോഴും കളിയും ചിരിയും ആയിട്ട്. കുടുതലും ബോയ് ഫ്രിണ്ട്സ് ആണ് കാരണം നമ്മുടെ വീടിന്റെ ചുറ്റു വട്ടത്തിൽ അവളുടെ പ്രായം ഉള്ള പെൺകുട്ടികൾ കുറവായിരുന്നു.

അവനും ആയിട്ട് റിലേഷൻ തുടങ്ങിയത് മുതൽ കന്റീ‌ഷൻസ് ഒരുപാട് ആയിരുന്നു. വാട്സ്ആപ്പ് യൂസ് ചെയ്യാൻ പാടില്ല. രാത്രി ഓൺലൈൻ കാണാൻ പാടില്ല. അവളുടെ ഫേസ്ബുക്ക്‌ പാസ്സ്‌വേർഡ്‌ വേണം. അവൻ വിളിക്കുമ്പോ അഥവാ call വെയ്റ്റിംഗ് ഉണ്ടായാൽ അത് ആരാ അറിയണം അങ്ങനെ ഒരുപാട്

ഇങ്ങനെ ഒരുത്തൻ ആണെന്ന് അറിഞ്ഞിട്ടും പിന്നെ എന്തിനാടാ അവൾ അവനെ കെട്ടിയെ കളഞ്ഞിട്ട് പൊക്കുടേ ആയിരുന്നോ (സാം )

പ്രേമം തലക്ക് പിടിച്ചിരിക്കുന്ന അവളോട്‌ എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഉണ്ടോ കോപ്പേ

അതും ശെരി ആണ് അല്ലേ?

കല്യാണം കഴിഞ്ഞപ്പോ അവൾ ആ വീടിന്റെ നാല് ചുവരിന്റെ ഉള്ളിൽ ഒതുങ്ങി. കൂട്ടിൽ അടച്ച പക്ഷിയെ പോലെ. ഒരു മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാട് അവരുടെ സ്വഭാവത്തെ സ്വാധിനിക്കും എന്ന് ആണല്ലോ.

അയൽക്കാരിൽ കുറച്ചു ചേച്ചിമാര് ഉണ്ടായിരുന്നു അവരും ആയിട്ട് സംസാരിക്കാൻ പോയാൽ. അവര് ആരും ഇങ്ങോട്ട് വരുന്നില്ല അതുകൊണ്ട് നീയും അങ്ങോട്ട് പോണ്ട എന്ന് പറയും. പോയാൽ തന്നെ ഇത്ര സമയത്തിന് ഉള്ളിൽ തിരിച്ചു വരണം ഇല്ലെങ്കിൽ വീട്ടിൽ കേറ്റില്ല.

ഇത് എന്തുവാട ജയിൽ ആണോ ( സാം )

ആ വീട്ടിൽ എങ്ങനെ ആണോ അതുപോലെ തന്നെ അവൾ അവളുടെ വീട്ടിലും പെരുമാറി തുടങ്ങി. വീട്ടിൽ ആണെകിലും സ്വന്തം റൂമിൽ തന്നെ ചുരുങ്ങി. റിലേറ്റീവ്സിന്റെ വീട്ടിൽ പോവില്ല, അവരെ കണ്ടാൽ അതികം മിണ്ടില്ല. ഇതിനും അവന്റെ വീട്ടുകാർക്ക് ഒരു കാരണം ഉണ്ട്. അവൻ റിലേറ്റീവ്സിന്റെ വീട്ടിൽ പോവില്ല അതുകൊണ്ട് നീ പോണ്ട

second marriage Où les histoires vivent. Découvrez maintenant