chapter 60

667 56 93
                                    

മാസങ്ങൾക്ക് ശേഷമാണ് വരുന്നത് എന്നറിയാം, കുറച്ച് നാള് വാട്ട്പാഡിൽ നിന്ന് തന്നെ മാറി നിന്നിരുന്നു അതാണ് അപ്ഡേറ്റ് ഒന്നും ഇല്ലാതിരുന്നത്. പിന്നീട് എഴുതാൻ മൂഡ്‌ വന്നെങ്കിലും ഒന്നും എഴുതാൻ കിട്ടാത്ത അവസ്ഥ...😔 എഴുതിയിട്ട് എനിക്ക് തന്നെ ശരിയാവാത്തത് പോലെ. അത് ചിലപ്പോൾ ചാപ്റ്ററിൽ കാണാനാവും.

നാളുകൾക്ക് ശേഷം വരുന്നത് കൊണ്ട് നീണ്ട രണ്ട് ചാപ്റ്ററുകളാണ്. തെറ്റുകൾ ഒക്കെ ക്ഷമിച്ചു വായിക്കുക, അടുത്ത ചാപ്റ്റർ നന്നാക്കാൻ ശ്രമിക്കാം...(ഒരുപാടൊന്നും ലേറ്റാക്കില്ല)☺️

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Hayaathi's pov:-

ആഴ്ചകൾക്ക് ശേഷം:-

'ഹാപ്പി വൺ മൺത് ആനിവേഴ്സറി ഡിയർ😅😅, നീയും ഹിറ്റ്ലറും അങ്ങനെ വിജയകരമായി ഒരു മാസം തികച്ചിരിക്കുന്നു, അഭിമാനിക്കുന്നു കൂട്ടുകാരി നിന്നെയോർത്ത്‌... മാസം ഒന്ന് കഴിഞ്ഞു എന്തെങ്കിലും മാറ്റം😉' ആഷിയുടെ മെസ്സേജും വായിച്ചുകൊണ്ട് ഞാൻ ബാൽക്കണിയിലേക്ക് നടന്നു.

അവൾ പറഞ്ഞത് പോലെ ഒരു മാസം പിന്നിട്ടിരിക്കുന്നു, ഒരാഴ്ചക്കുള്ളിൽ തന്നെ ഞങ്ങൾ വഴക്കടിക്കുന്നത് കണ്ട് എല്ലാവരും എല്ലാം അറിയും എന്നൊക്കെയാണ് വിചാരിച്ചത്, പക്ഷേ പേടിച്ചത് പോലെ ഒന്നും നടന്നില്ല എന്ന് മാത്രമല്ല ജിതയും വിക്കിയും ഒഴിച്ച് ബാക്കി എല്ലാവരുടെ മുന്നിലും ഞങ്ങൾ പരസ്പരം നല്ലത് പോലെ മനസ്സിലാക്കി സ്നേഹിക്കുന്ന ദമ്പതികളാണ്. എന്ത് കൊണ്ടാണെന്നറിയില്ല ഇപ്പോൾ ഹിറ്റ്ലറുമായുള്ള വഴക്കുകൾ ഒക്കെ കുറവാണ്, ഇടയ്ക്കിടെയുള്ള ചെറിയ പൊട്ടലും ചീറ്റലും ഒക്കെയുള്ളൂ...

റൂമേറ്റ്സിനെ പോലെ ഒരു റൂമിൽ ഒന്നിച്ചു നിൽക്കുന്നു എന്നല്ലാതെ ഒരു ചെറിയ സൗഹൃദം പോലും ഞങ്ങൾക്കിടയിലേക്ക് ഇതുവരെ കടന്ന് വന്നിട്ടില്ല. പക്ഷ മമ്മിക്കും പപ്പയ്ക്കും സ്വന്തം മകന്റെ സ്നേഹം പകർന്ന് കൊണ്ട് ആൾ കൂടെ ഉണ്ട്. ദിവസവും രണ്ടുപേരെയും അങ്ങോട്ട് വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നത് കാണുമ്പോൾ ഞാൻ വായും പൊളിച്ച് അത്ഭുതത്തോടെ നോക്കിപ്പോവാറുണ്ട്, വിക്കിയാണെങ്കിൽ വന്ന് വന്ന് ഇപ്പോൾ എന്നെ മൈന്റ് പോലും ചെയ്യാറില്ല അവന് എന്തിനും ഏതിനും ഇപ്പോൾ അവന്റെ ജീജു മതി, ഇടയ്ക്കിടെ ഹിറ്റ്‌ലറുടെ കൂടെ പോയിട്ടുള്ള സെൽഫികൾ ഒക്കെ അയക്കും വെറുതെ എന്നെ ചൊറിയാൻ, അതൊക്കെ കാണുമ്പോൾ ചെറിയ കുശുമ്പ് തോന്നാറുണ്ടെങ്കിലും അതിനേക്കാളേറെ സന്തോഷമാണ് തോന്നൽ. ഒരു താങ്ക്സ് ഒക്കെ പറയണം എന്നൊക്കെയുണ്ടെങ്കിലും ഒരിക്കൽ നന്ദി പറഞ്ഞു അങ്ങേരുടെ വായിലിരിക്കുന്നത് കേട്ടത് കൊണ്ട് ആ സാഹസത്തിന് മുതിർന്നില്ല.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now