chapter 30

1.5K 178 88
                                    

ഇതെന്താണ് ഈ പാൻകേക്ക് ഇങ്ങനെ!! മുൻപ് പല തവണ കഴിച്ചതാണ് പക്ഷേ അന്നൊന്നും ഇതു പോലെ ഇതിനൊരു ചവർപ്പുണ്ടായിരുന്നില്ലാലോ? നല്ല ടേസ്റ്റിയായിരുന്നു... ഈ പാൻകേക്കിൽ വേറെ എന്തോ ഒന്ന് ചേർത്തിട്ടുണ്ട്, അതാണ് ഈ ചവർപ്പ് എന്ന് തോന്നുന്നു. പക്ഷേ തിന്നാനെല്ലാതെ ഈ ഫുഡിനെക്കുറിച്ചും അതിൽ ചേർക്കുന്ന ഐറ്റംസിനെ കുറിച്ചും വലിയ അറിവില്ലാത്തതിനാൽ അത് എന്താണെന്ന് മാത്രം പിടികിട്ടിയില്ല.

ഇനിയിപ്പോൾ എനിക്ക് മാത്രം തോന്നിയതാണോ എന്നറിയാനായി മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് ബാക്കിയുള്ള എല്ലാവരും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് ഞാൻ കണ്ടത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇനിയിപ്പോൾ എനിക്ക് മാത്രം തോന്നിയതാണോ എന്നറിയാനായി മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് ബാക്കിയുള്ള എല്ലാവരും എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് ഞാൻ കണ്ടത്. ഇവരെന്താണ് ഇങ്ങനെ നോക്കുന്നത്! ഒരു മാതിരി പ്രേതത്തെ കണ്ടത് പോലെ!!!

"എന്ത് പറ്റി ഹയാ... ഫുഡ് കൊള്ളില്ലേ?" പെട്ടന്ന് ആന്റി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

ആന്റിയോട് എന്ത് പറയും എന്നറിയാതെ ഞാൻ ബാക്കിയുള്ളവരുടെ മുഖത്തേക്ക് നോക്കി. അപ്പോഴാണ് പറയരുത് എന്നർത്ഥത്തിൽ ജിത അവളുടെ ചൂണ്ടുവിരൽ അവളുടെ ചുണ്ടിന് മീതെ വെച്ചത് എന്റെ കണ്ണിൽ പെട്ടത്, ഇല്ലെങ്കിൽ തന്നെ ആരെങ്കിലും ഇങ്ങനെ ഫസ്റ്റ് കാണുന്ന ഒരാളുടെ മുഖത്തേക്ക് നോക്കി അവർ ഇണ്ടാക്കിയ ഫുഡ് കൊള്ളില്ല എന്നു പറയുമോ?

" അത്...അത് പിന്നെ..."

" അത് വേറെയൊന്നും അല്ല മമ്മീ, ഹയാത്തിക്ക് കുറേ maple syrup വേണം...അതാണ്, അല്ലേ ഹയാ?" പെട്ടന്ന് രാഹുൽ സർ അതിനിടയിൽ കയറി എന്നെ രക്ഷിച്ചു കൊണ്ടു പറഞ്ഞു.

" ആണോ കുട്ടീ..." ആന്റി രാഹുൽ സർ പറഞ്ഞത് ശരിയാണോ എന്നർത്ഥത്തിൽ എന്നെ നോക്കി.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now