chapter 62

712 72 116
                                    

മാസങ്ങൾക്ക് ശേഷം:-

Hayaathi's pov:-

"എടാ..." ഞാൻ വിക്കിയെ നോക്കി വിളിച്ചു.

ഞാൻ വിളിച്ചത് കേൾക്കാതെ മട്ടിൽ ഇരുന്ന് ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന അവനെ കണ്ട് എന്റെ ദേഷ്യം കൂടി.

" നിന്നെയല്ലേ ഞാൻ വിളിച്ചത്!..." ഞാൻ അവന്റെ തലയിൽ തട്ടിക്കൊണ്ട് ദേഷ്യത്തോടെ നോക്കി.

" ആഹ്, എന്താ..." ഗെയിം കളിക്കുന്നതിനിടയിൽ ശല്യപ്പെടുത്തിയ ദേഷ്യത്തിൽ അവൻ എന്നെ നോക്കാതെ തന്നെ മറുപടി തന്നു.

" പത്ത് മിനിറ്റിനുള്ളിൽ എത്തും എന്ന് പറഞ്ഞ നിന്റെ ജീജു എവിടെ?"

" ദീദിയുടെ അല്ലേ ഭർത്തു! കയ്യിലിരിക്കുന്ന ഫോണിൽ അങ്ങോട്ട് വിളിച്ച് ചോദിക്ക് എവിടെ എന്ന്..."

" പിന്നേയ്.. എന്നിട്ട് വേണം എന്നോട് അങ്ങേര് എപ്പോഴാണ് വരാൻ പറഞ്ഞത് എന്ന് തിരിച്ചു ചോദിക്കാൻ..."

" എന്നാൽ പിന്നെ വിളിക്കേണ്ട..." അവന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി കേട്ടതും ഞാൻ ദേഷ്യത്തോടെ തലചെരിച്ചു അവനെ നോക്കി.

" അങ്ങനെ നീയിപ്പോൾ ഗെയിം കളിക്കേണ്ട..." ഇതും പറഞ്ഞു അവന്റെ കയ്യിലുള്ള മൊബൈലും തട്ടിപറിച്ചു പിറകിലേക്ക് മാറ്റി പിടിച്ചു.

" ആഹ്... ദീദി..." അവൻ അലറിക്കൊണ്ട് മൊബൈൽ തിരിച്ചു വാങ്ങിച്ചു.

" പോയി , എല്ലാം പോയി... ആ ലെവൽ തീരാൻ ആയതായിരുന്നു..." ദേഷ്യത്തോടെ എന്നെ നോക്കി ചീറി.

" മര്യാദയ്ക്ക് സമാധാനത്തോടെ റെഡിയാവാൻ ഇരുന്ന എന്നോട് ഹിറ്റ്ലർ ഇപ്പോൾ എത്തും എന്ന് പറഞ്ഞ് പോസ്റ്റാക്കിയതിനുള്ള ശിക്ഷയായി കൂട്ടിയാൽ മതി..." ഞാൻ അവനെ നോക്കി പുച്ഛിച്ചു.

" കഷ്ടമുണ്ട് കേട്ടോ..." അവൻ സങ്കടത്തോടെ മൊബൈലിലേക്ക് നോക്കി പറഞ്ഞു.

" സാരമില്ല, അത് പോട്ടെ..." ഞാൻ ഇളിച്ചുക്കൊണ്ടു അവന്റെ തോളിൽ കയ്യിട്ട് ചേർന്നിരുന്നു.

" മാറങ്ങോട്ട്..." അവൻ ദേഷ്യത്തോടെ എന്റെ കൈകൾ തട്ടിത്തെറിപ്പിച്ചുകൊണ്ട് കുറച്ച് നീങ്ങിയിരുന്നു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now