chapter 65

1.8K 89 75
                                    

Hayaathi's pov:-

ഒരാഴ്‌ചയ്ക്ക് ശേഷം:-

" ഹയാ..." കിച്ചണിൽ നിന്നുള്ള മമ്മിയുടെ വിളി കേട്ടെങ്കിലും ഒരിക്കൽ കൂടി വിളിക്കട്ടെ എന്നിട്ട് എഴുന്നേൽക്കാം എന്നുറപ്പിച്ചു സോഫയിൽ തന്നെയിരുന്നു.

" ഹയാ..." വീണ്ടും കുറച്ചുറക്കെയുള്ള വിളി വന്നപ്പോൾ മെല്ലെ സോഫയിൽ നിന്നും എഴുന്നേറ്റു.

ഒരാഴ്ച കൊണ്ട് തന്നെ കാലിലെ വേദനയൊക്കെ മാറിയെങ്കിലും ഡോക്ടർ രണ്ടാഴ്ച റെസ്റ്റ് ചെയ്യണം എന്നല്ലേ പറഞ്ഞത് എന്നും പറഞ്ഞു ബാൻഡേജ് ഉപേക്ഷിക്കാൻ മമ്മി സമ്മതിച്ചില്ല അത് രണ്ടാഴ്ച വരെ അങ്ങനെ തന്നെ നിന്നോട്ടെ എന്നും പറഞ്ഞു. മമ്മിയുടെ അടുത്ത വിളിക്ക് വേണ്ടി കാത്ത് നിൽക്കാതെ ഞാൻ നേരെ കിച്ചണിലേക്ക് നടന്നു.

" എന്തിനാ മമ്മീ വിളിച്ചേ...!" തിരിഞ്ഞു നിന്ന് എന്തോ പണി ചെയ്യുന്ന മമ്മിയെ നോക്കിക്കൊണ്ട് ഞാൻ കസേര വലിച്ച് അതിലേക്കിരുന്നു.

" നീയൊന്ന് ആ അലക്കിവെച്ചിരിക്കുന്ന തുണി..." മമ്മി എനിക്ക് നേർക്ക് തിരിഞ്ഞതും പറഞ്ഞു പൂർത്തിയാക്കാതെ എന്നെ അടിമുടിയൊന്ന് നോക്കി. "ഇതാണോ നിന്റെ കുളി!" മമ്മി എന്നെ നോക്കി കണ്ണുരുട്ടി.

ഞാൻ ഇളിയോടെ അവിടെ നിന്നും എഴുന്നേറ്റു. കുറച്ച് മുന്നേ കിച്ചൺ ക്ലീൻ ചെയ്യാനാവിശ്യപ്പെട്ടപ്പോൾ കുളിക്കാൻ പോകുകയാണ് എന്നും പറഞ്ഞു മുങ്ങിയതാണ്.

" അത് പിന്നെ ആഷി വിളിച്ചപ്പോൾ അവളോട് സംസാരിച്ചിരുന്നു, ദേ ഇപ്പോൾ പോകുകയാണ് വാഷിംഗ് മെഷീനുള്ളിലുള്ള തുണികൾ അല്ലേ ഞാൻ വിരിച്ചിട്ടോളാം..." മമ്മിക്ക് തിരിച്ചു പറയാനുള്ള അവസരം കൊടുക്കാതെ ഞാൻ വേഗം ഹാളിലേക്ക് ഓടി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

തുണികൾ എല്ലാം ടെറസ്സിൽ വിരിച്ചിട്ട ശേഷം തിരിച്ചു നടക്കാനായി തുനിഞ്ഞപ്പോഴാണ് താഴെ ഹിറ്റ്ലറുടെ കാർ വരുന്നത് കണ്ടത്. വിക്കിയും ഹിറ്റ്ലറും ഉച്ച കഴിഞ്ഞ് പോയതാണ്, ഇവിടെ വന്നിട്ട് ഇതിപ്പോൾ ഈ രണ്ടാഴ്ചക്കിടെ നാലോ അഞ്ചോ തവണ പോയി, ഇടയ്ക്ക് എപ്പോഴെങ്കിലും രണ്ടാളും മാത്രമായി പുറത്തേക്ക് പോകാറുണ്ടെങ്കിലും ഇങ്ങനെ രണ്ടുമൂന്ന് ദിവസം ഇടവിട്ട് പോകുന്നത് എന്തിനാണെന്ന് മനസ്സിലായില്ല, വിക്കിയോട് തിരക്കിയപ്പോൾ അവർ അളിയനും അളിയനും തമ്മിൽ പുറത്തേക്ക് പോകുന്നതിന് ദീദിക്കെന്താണ് എന്നും ചോദിച്ചു എന്റെ വായടപ്പിച്ചു. ഹിറ്റ്ലരോട് പിന്നെ ചോദിച്ചാലും മറുപടി കിട്ടില്ല എന്നുറപ്പുള്ളത് കൊണ്ട് ചോദിക്കാനും നിന്നില്ല, ഗേറ്റിന് മുന്നിൽ കാർ നിർത്തിയപ്പോൾ വിക്കി ഇറങ്ങി വന്ന് ഗേറ്റ് തുറക്കുന്നതും നോക്കി ടെറസ്സിൽ തന്നെ നിന്നു.

You've reached the end of published parts.

⏰ Last updated: Jan 23, 2022 ⏰

Add this story to your Library to get notified about new parts!

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now